ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: രാജ്യത്ത് നിർമ്മാണം നടത്തുന്നതിൽ നിന്ന് ഇന്ത്യൻ കമ്പനികളെ പിന്തിരിപ്പിക്കുന്നത് എന്താണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. വിദേശ രാജ്യങ്ങൾ ഇന്ത്യയിൽ താൽപ്പര്യം കാണിക്കുമ്പോൾ, ഇന്ത്യൻ കമ്പനികൾ ഇവിടെ പ്രവർത്തിക്കാൻ താൽപ്പര്യം കാണിക്കുന്നില്ലെന്നും അവർ പറഞ്ഞു.
വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള നിക്ഷേപങ്ങൾ വരുന്നുണ്ട്. റീട്ടെയിൽ നിക്ഷേപകരും ഇന്ത്യയിൽ വിശ്വാസം അർപ്പിക്കുന്നു. എന്നാൽ എന്തുകൊണ്ടാണ് ഇന്ത്യൻ വ്യവസായത്തിന് സ്വയം വിശ്വാസമില്ലാത്തതെന്നും ധനമന്ത്രി ചോദിച്ചു.
ഇന്ത്യയിൽ നിക്ഷേപസാഹചര്യം സൃഷ്ടിക്കാൻ സാധ്യമായതെല്ലാം എൻഡിഎ സർക്കാർ ചെയ്യുന്നുണ്ട്. ഇതിനായി പ്രത്യേക പദ്ധതികൾ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുന്നു. നികുതി ഇളവുകളിലൂടെയും മറ്റ് നയപരമായ തീരുമാനങ്ങളിലൂടെയും സർക്കാർ വ്യവസായത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചു. വിദേശ കമ്പനികൾ ഇത് ഉപയോഗിക്കുന്നുണ്ടെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.