ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചട്ടമ്പി സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെ അവതാരികയെ അപമാനിച്ച സംഭവത്തിൽ പ്രതികരണവുമായി നടൻ ശ്രീനാഥ് ഭാസി. അധിക്ഷേപകരമായ വാക്കുകളാണ് താൻ ഉപയോഗിച്ചതെന്നും എന്നാൽ ഒരു സ്ത്രീയെ അപമാനിക്കണമെന്നോ ആരെയെങ്കിലും വ്യക്തിപരമായി ആക്രമിക്കണമെന്നോ കരുതിയല്ല ഒന്നും ചെയ്തതെന്നും താരം പറഞ്ഞു. സംഭവത്തിൽ താനല്ലാതെ മറ്റാരും കുറ്റക്കാരനല്ലെന്നും താരം കൂട്ടിച്ചേർത്തു.
“ഞാൻ ഒരു ദിവസം 10-12 അഭിമുഖങ്ങൾ നടത്താറുണ്ടായിരുന്നു. അതിന്റെ സമ്മർദ്ദം എനിക്കുണ്ടായിരുന്നു. ചട്ടമ്പി എന്നെ സംബന്ധിച്ചിടത്തോളം വളരെ വ്യക്തിപരമായ സിനിമയാണ്. ഇത്രയും കാലം സിനിമയിൽ നിന്നിട്ട് എനിക്ക് ലഭിക്കുന്ന ഒരു മുഴുനീള വേഷമാണിത്. മൂന്നോ നാലോ ഇന്റർവ്യൂ കഴിഞ്ഞ് അടുത്ത ഇന്റർവ്യൂവിന് പോയപ്പോൾ ഞാൻ മോശമായി സംസാരിച്ചു. അതൊരു നല്ല കാര്യമല്ല, ഞാൻ അതിനെ ന്യായീകരിക്കുന്നില്ല. അത് സംഭവിച്ചുപ്പോയി. ഒരു സ്ത്രീയെ അപമാനിക്കുന്നതിനെക്കുറിച്ചോ ആരെയെങ്കിലും വ്യക്തിപരമായി ആക്രമിക്കുന്നതിനെക്കുറിച്ചോ ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ല” ശ്രീനാഥ് പറഞ്ഞു