ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: പശ്ചിമഘട്ടത്തിന്‍റെ കരട് വിജ്ഞാപനം റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി. അന്തിമ വിജ്ഞാപനം വരുമ്പോൾ പരാതിയുണ്ടെങ്കിൽ ഹർജി നൽകാമെന്നും കോടതി വ്യക്തമാക്കി. കരട് വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘കർഷകശബ്ദം’ എന്ന സംഘടന സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്.
2020 ൽ കർഷകശബ്ദം സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. പശ്ചിമഘട്ടത്തിന്‍റെ കരട് വിജ്ഞാപനം പ്രകാരം കേരളത്തിലെ 123 ജനവാസമുള്ള ഗ്രാമങ്ങളെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കരട് വിജ്ഞാപനം അവിടുത്തെ കർഷകരുടെ ജീവിതത്തെ വലിയ തോതിൽ ബാധിക്കുമെന്നതിനാൽ അത് റദ്ദാക്കണമെന്നായിരുന്നു ആവശ്യം.