ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പാലക്കാട്: അട്ടപ്പാടി താവളത്ത് മണ്ണിനടിയിൽപ്പെട്ട് യുവാവ് മരിച്ചു. പുതുശ്ശേരി പാറക്കളം സ്വദേശി സന്ദീപ് (34) ആണ് മരിച്ചത്. കുടിവെള്ളത്തിനായി പൈപ്പ് കുഴിച്ചിടാൻ ഇറങ്ങിയ യുവാവ് ചാലിൽ കുടുങ്ങുകയായിരുന്നു. അരമണിക്കൂറിനകം സന്ദീപിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയും ഉടൻ തന്നെ സന്ദീപിനെ അഗളിയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ എത്തിക്കുകയും ചെയ്തു. പക്ഷേ, അപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു.