വെൽഫെയർ പാർട്ടിയുമായി സഹകരിക്കും: മുസ്്ലീംലീഗ്

യൂത്ത് ലീഗ് പറയുന്നത് അവരുടെ അഭിപ്രായം

കാഞ്ഞങ്ങാട്: തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി സഹകരിക്കുമെന്നും വിഷയം ലീഗിന്റെ സജീവ പരിഗണയിലാണെന്നും മുസ്്ലിംലീഗ്  സംസ്ഥാന ജനറൽ സിക്രട്ടറി കെ.പി.ഏ മജീദ് യു.ഡി.എഫുമായി സഹകരിക്കാൻ തയ്യാറുള്ള എല്ലാവരുമായും നീക്ക് പോക്ക്  നടത്തുമെന്നാണ് പാർട്ടി നിലപാടെന്ന് മജീദ് മലപ്പുറത്ത് മാധ്യമ പ്രവർത്തകരെ അറിയിച്ചു.

വിജയ സാധ്യതക്കാണ് ലീഗ് മുൻഗണന നൽകുന്നതെന്നും യൂത്ത് ലീഗിന് അവരുടെ അവകാശം പറയാൻ അവകാശമുണ്ടെന്നും എല്ലാവർക്കും പാർട്ടിയിൽ അവരവരുടെ അഭിപ്രായം പറയാമെന്നും തെരഞ്ഞെടുപ്പിന് മുന്നോടിയായി വിശദസർക്കുലർ അയച്ചതായും മജീദ് വെളിപ്പെടുത്തി.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായും എസ്ഡിപിഐയുമായും സഹകരിച്ച സിപിഎമ്മാണ് ഇപ്പോൾ ലീഗിനെതിരെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങൾ നടത്തുന്നത് രണ്ട് പാർട്ടികളുമായും സിപിഎം തുറന്ന സഖ്യത്തിലായിരുന്നുവെന്ന് മജീദ് ചൂണ്ടിക്കാട്ടി.

വെൽഫെയർ പാർട്ടിയുമായി ആറ് ജില്ലകളിൽ സിപിഎം സഖ്യത്തിലാണ് മലപ്പുറം ജില്ലയിൽ മാത്രം 32 പഞ്ചായത്തുകളിൽ സിപിഎമ്മും വെൽഫെയർ പാർട്ടിയും സഖ്യമുണ്ട്.

ഈ ബന്ധം വേർപ്പെടുത്താതെ സിപിഎം ലീഗിനെതിരെ നടത്തുന്ന പ്രചാരണം ദുരുദ്ദേശപരമാണെന്ന് മജീദ് ആരോപിച്ചു.

സിപിഎമ്മിനൊപ്പം നിൽക്കുമ്പോൾ വെൽഫെയർ പാർട്ടി മതേതരവും എതിർക്കുമ്പോൾ വർഗ്ഗീയ പാർട്ടിയുമാവുന്നത് എങ്ങനെയെന്ന് മജീദ് ചോദിച്ചു.

ലീഗിന്റെ തീരുമാനം പരസ്യമായിരിക്കും. ഇതിൽ രഹസ്യമൊന്നുമില്ല. കോഴിക്കോട് ഗസ്റ്റ് ഹൗസിൽ സിപിഎം സംസ്ഥാന സിക്രട്ടറി കോടിയേരിയുമായി സംസാരിച്ചാണ് വെൽഫെയർ പാർട്ടി സിപിഎമ്മുമായി സഖ്യം ചേർന്നത്.

ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ പിന്തുണച്ചപ്പോൾ വർഗ്ഗീയ പാർട്ടിയായി. ഈ അന്തരം തിരിച്ചറിയാൻ ജനങ്ങൾക്ക് കഴിയുമെന്നും മജീദ് കൂട്ടിച്ചേർത്തു.

LatestDaily

Read Previous

കൊറോണക്കാലവും കലാരംഗവും

Read Next

വഖഫ്ഭൂമി വാങ്ങിയ എംഎൽഏയെ വെള്ളപൂശി ലീഗ് നേതാവ്