ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
വയനാട്: ചീരാലിലെ കടുവാ ശല്യവുമായി ബന്ധപ്പെട്ട് ചീരാൽ ഗ്രാമത്തിലെ മദ്രസകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ശനിയാഴ്ച) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. വയനാട് ജില്ലയിലെ ചീരാൽ നിവാസികൾ കടുവകളെ ഭയന്ന് കഴിയുകയാണ്. ജനവാസ കേന്ദ്രത്തിൽ ഇതുവരെ കടുവയെ കണ്ടെത്താനായിട്ടില്ല. കടുവ അകത്തെ വനത്തിനുള്ളിൽ പ്രവേശിച്ചതാണെന്ന നിഗമനത്തിലാണ് വനംവകുപ്പ്.
ബത്തേരി ദൊട്ടപ്പൻകുളത്ത് വീടിന്‍റെ കോമ്പൗണ്ട് മതിൽ ചാടിക്കടക്കുന്ന കടുവയുടെ സിസിടിവി ദൃശ്യങ്ങൾ ഇന്നലെ വൈകുന്നേരം പുറത്തുവന്നിരുന്നു. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനാൽ ആളുകൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. രാത്രികാല പട്രോളിംഗ് ശക്തമാക്കുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. ബത്തേരിക്കടുത്തുള്ള ചീരാൽ ഗ്രാമത്തിലും കൃഷ്ണഗിരിയിലും കടുവ ശല്യം രൂക്ഷമാണ്. ചീരാലിലെ ജനവാസ മേഖലയിൽ കണ്ടെത്തിയ കടുവയെ പിടികൂടാൻ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രദേശത്ത് മൂന്ന് കൂടുകൾ സ്ഥാപിച്ചു.
കടുവ ഇന്നലെ ചീരാലിൽ വീണ്ടും ഇറങ്ങിയിരുന്നു. കടുവയെ പിടികൂടുന്ന കാര്യത്തിൽ അധികൃതർ തീരുമാനമെടുത്തില്ലെങ്കിൽ ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിക്കുമെന്ന് നാട്ടുകാർ പറയുന്നു. മൂന്ന് കൂടുകളും 16 നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടും കടുവയെ ഇതുവരെ പിടികൂടാനായിട്ടില്ല. 20 ദിവസത്തിനിടെ ഒമ്പത് വളർത്തുമൃഗങ്ങളെയാണ് കടുവ ആക്രമിച്ചത്.