വാർഡിൽ നിർമ്മാണ ജോലി വൈകിപ്പിച്ചു മുൻ കൗൺസിലറും എഞ്ചിനീയറും ഉടക്കി

കാഞ്ഞങ്ങാട്: നഗരസഭ കുശാൽനഗർ വാർഡ് 39-ൽ 2 മാസം മുമ്പ് നഗരസഭ അംഗീകരിച്ച് ഉത്തരവു നൽകിയ ഓട നിർമ്മാണം നഗരസഭ എഞ്ചിനീയർ ബോധപൂർവ്വം വൈകിപ്പിക്കുന്നതിനെച്ചൊല്ലി മുൻ കൗൺസിലർ സന്തോഷും മുൻസിപ്പൽ എഞ്ചിനീയറും ഇന്നലെ ഉന്തും തള്ളും നടന്നു.പതിനഞ്ചോളം കുടുംബങ്ങൾ അവരവരുടെ വീട്ടിലേക്ക് കടന്നുപോകുന്ന ഓടയ്ക്ക് മുകളിൽ സ്ലാബ് പണിയുന്ന നിർമ്മാണ ജോലിക്ക് സാങ്കേതികാനുമതിയും ടെണ്ടറും നൽകിയിട്ട് മാസം 2 കഴിഞ്ഞു.

നഗരസഭയിലെ സ്ഥിരം കരാറുകാരൻ മരുതോടൻ ചന്ദ്രൻ ടെണ്ടർ ഏറ്റെടുത്ത് നിർമ്മാണ ജോലിക്ക് കുഴിയെടുത്തുവെച്ചെങ്കിലും, നിർമ്മാണം ആരംഭിക്കാൻ നഗരസഭ എഞ്ചിനീയർ തയ്യാറാകാത്തതിനെത്തുടർന്ന് മുൻ കൗൺസിലറും എംഇയും ഇന്നലെ നഗരസഭ സിക്രട്ടറി ഗിരീഷിന്റെ മുറിയിൽ കൊമ്പുകോർത്തത്.

എഞ്ചിനീയർ തന്നോട് പക പോക്കുകയാണെന്ന് മുൻ കൗൺസിലർ സന്തോഷ് ആരോപിച്ചു. 5.5 ലക്ഷം രൂപയുടെ കലുങ്ക് നിർമ്മാണമാണിത്. 2020-21 വർഷത്തെ നിർമ്മാണ ജോലിയാണ്. പതിനഞ്ചോളം കുടുംബങ്ങൾ നിത്യവും നടന്നുപോകുന്ന വഴിയിൽ കലുങ്ക് നിർമ്മാണം നടന്നാൽ വെള്ളക്കെട്ടിലിറങ്ങാതെ നാട്ടുകാർക്ക് വീടുകളിലേക്ക് നടന്നെത്താൻ കഴിയും.

LatestDaily

Read Previous

നിഷാന്തിനെതിരെ ചരട് വലിച്ചവർ അജാനൂരിലും പിടിമുറുക്കി

Read Next

പണം തട്ടാൻ നഗ്നചിത്രങ്ങൾ ഉപയോഗിച്ച യുവാവ് അറസ്റ്റിൽ