വാർഡ് 14-ലെ കൃത്രിമ വോട്ടർ പട്ടികയിൽ മറിമായങ്ങൾ

കാഞ്ഞങ്ങാട്: നഗരസഭ സിക്രട്ടറി വാർഡ് 14-ൽ കൂട്ടിച്ചേർത്ത കൃത്രിമ വോട്ടർപ്പട്ടികയിൽ വോട്ടുചെയ്ത 46 വയസ്സുള്ള സലില. എ. പട്ടികപ്രകാരം വീട്ടുനമ്പർ 744-ൽ താമസിക്കുന്ന സ്ത്രീയാണ്. ഇവർ യഥാർത്ഥത്തിൽ താമസം വാർഡ് 41 കൊവ്വൽ വാർഡിൽ ഭർത്താവ് വിശ്വനാഥൻ നായർക്കൊപ്പമാണ്. സലിലയുടെ മകൻ മഹേഷ്.വി. നായരും 21 വയസ്സ് വാർഡ് 14-ൽ ഇത്തവണ വന്ദനയ്ക്ക് വോട്ടുചെയ്തു. ഇരുവരും വാർഡ് 41ലെ വോട്ടർപ്പട്ടികയിലുൾപ്പെട്ടവരാണ്.

ക്രമ നമ്പർ 837 രാജൻ 45, പിതാവ് അച്ചുതൻ വീട്ടു നമ്പർ 966 എൽ.വി.ടെമ്പിളിന് എതിർവശത്താണെങ്കിലും, താമസം റെയിൽപാളത്തിന് പടിഞ്ഞാറ് കൊവ്വൽ വാർഡിലാണ്.  രാജൻ നേരത്തെ ഇടതുപക്ഷത്തായിരുന്നെങ്കിലും, ഇപ്പോൾ ഫേസ്ബുക്കിൽ മോദിയുടെ കടുത്ത അനുയായിയാണ്. ക്രമമ്പർ 864, 865, 866, വീട്ടുനമ്പർ 1444-ൽ താമസിക്കുന്നതായി കൂട്ടിച്ചേർത്ത പട്ടികയിൽ മൂന്ന് വോട്ടർമാരുടെ പേരുണ്ടെങ്കിലും, ശോഭ.വി. 52, ആർ. അശ്വിൻ.30, ശ്വേത 30, ഇവർ താമസം വന്ദന വിജയിച്ച 14-ാം വാർഡിന് പുറത്താണ്.

ഇവരെ കൃത്രിമ പട്ടികയിൽ കൂട്ടിച്ചേർത്തത് ദുർഗാ ഹൈസ്കൂളിൽ നിന്ന് റിട്ടയർ ചെയ്ത ആദ്യകാല ക്രാഫ്റ്റ് അധ്യാപകൻ പ്രഭാകരൻ മാഷിന്റെ വീട്ടുവിലാസത്തിലാണ്. ഈ വീട്ടിൽ നിലവിൽ താമസിക്കുന്നത് ക്രമനമ്പർ 739 സൂരജ്കുമാർ, 740 അർച്ചന കാമത്ത്, 741 മകൾ ദിവ്യാലക്ഷ്മി എന്നിവരാണ്.  ഇവർ ആദ്യകാല പട്ടികയിലുള്ള യഥാർത്ഥ വോട്ടർമാരാണ്. ശോഭയും അശ്വിനും ശ്വേതയും വന്ദന റാവുവിന് വാർഡ് 14-ൽ വോട്ട് ചെയ്തിട്ടുണ്ട്. ഇവർ കർണ്ണാടകയിലാണെന്ന് കരുതുന്നു.

വാർഡ് 14-ൽ അലാമിപ്പള്ളിയിൽ താമസിക്കുന്ന ആദ്യകാല മരവ്യാപാരി ക്രമനമ്പർ 674, എച്ച്. നാരായണ കാമത്ത് വീട്ടു നമ്പർ 991, യുബിഎംസി സ്കൂളിലെ വാർഡ് 14 ബൂത്തിൽ കാറിലിരുന്നാണ് ഓപ്പൺ വോട്ടുചെയ്തത്. ഈ ബൂത്തിൽ റിട്ടേണിംഗ് ഓഫീസറായ ഹൊസ്ദുർഗ് ഹൈസ്കൂളിലെ അധ്യാപകൻ വോട്ടിംഗ് ബൂത്ത് വിട്ട് റോഡരികിൽ നിർത്തിയ കാറിൽച്ചെന്ന് കാമത്തിന്റെ കൈവിരലിൽ മഷി പുരട്ടിക്കൊടുത്ത ശേഷമാണ് മറ്റൊരാൾ വന്ദനയ്ക്ക് ഓപ്പൺ വോട്ട് ചെയ്തത്. മുൻ കൗൺസിലർ എച്ച്. റംഷീദ് ഈ നടപടിയെ ബൂത്തിനകത്ത് എതിർത്തിരുന്നു. ഇതേതുടർന്ന് റിട്ടേണിംഗ് ഓഫീസർ പ്രദീപ്കുമാർ ഈ ഓപ്പൺ വോട്ടിൽ ഇടപെടുകയും, പ്രിസൈഡിംഗ് ഓഫീസറായ അധ്യാപകനോട് വിവരമാരായുകയും ചെയ്തിരുന്നു. വയോധികനായ നാരായണ കാമത്ത് വന്ദനയ്ക്കാണ് ഓപ്പൺ വോട്ട് ചെയ്തത്.

LatestDaily

Read Previous

ബിജെപി നേതാവ് ബൽരാജിന്റെ ബംഗളൂരിലുള്ള സഹോദരിയും ഭർത്താവും കാഞ്ഞങ്ങാട് നഗരസഭയിൽ വോട്ട് ചെയ്തു

Read Next

വീട്ടമ്മ കിണറ്റിൽ മരിച്ച നിലയിൽ