ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാസര്‍കോട്: മന്ത്രി പറഞ്ഞ് വിളിച്ച ജനപ്രതിനിധികളുടെ യോഗത്തില്‍ മന്ത്രിയില്ലാത്തതിൽ പ്രതിഷേധിച്ച് എംപിയും എംഎല്‍ഏയും യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍, എന്‍ ഏ നെല്ലിക്കുന്ന് എം എല്‍ ഏ, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എ എ ജലീല്‍ തുടങ്ങിയവരാണ് ഇറങ്ങിപ്പോയത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിനായി മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഓരോ ജില്ലയിലും അതാത് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുടെ സാന്നിധ്യത്തിലാണ് യോഗം വിളിച്ചിരുന്നത്.
രാവിലെ 10.30ന് തുടങ്ങുമെന്ന് അറിയിച്ച യോഗത്തില്‍ എം പിയും എം എല്‍ ഏയും കൃത്യ സമയത്ത് തന്നെ എത്തിചേര്‍ന്നു. ജില്ലയിലെ ഭരണപക്ഷ എം എല്‍ ഏമാരും മറ്റും എത്തിയിരുന്നു. മന്ത്രി ഇ ചന്ദ്രശേഖരനെ കാണാത്തതിനെ തുടര്‍ന്ന് ആരാണ് യോഗം വിളിച്ചതെന്ന് എം പി രാജ്‌മോഹന്‍ ഉണ്ണിത്താനും എന്‍ ഏ നെല്ലിക്കുന്നും ചോദിച്ചു. മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് യോഗമെന്ന് കലക്ടര്‍ അറിയിച്ചു. മന്ത്രിയില്ലാതെ യോഗത്തിലിരിക്കാനില്ലെന്ന് പറഞ്ഞ് ഇരുവരും യോഗം ബഹിഷ്‌ക്കരിച്ച് ഇറങ്ങി പോകുകയായിരുന്നു.
കോവിഡ് പടര്‍ന്ന് പിടിച്ചപ്പോള്‍ കലക്ടര്‍ ജനപ്രതിനിധികളെയെല്ലാം നോക്ക് കുത്തിയാക്കി തന്നിഷ്ട പ്രകാരം പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും അതിര്‍ത്തിയില്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും സ്വന്തം സംസ്ഥാനത്തേക്ക് വരുന്നവരെ പാസ് അനുവദിക്കാതെ ബുദ്ധിമുട്ടിക്കുകയായിരുന്നുവെന്നും ഭരണകക്ഷിയുടെ ആളായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കുറ്റപ്പെടുത്തിയിരുന്നു. എംപിയോ എംഎല്‍ഏമാരോ വിളിച്ചാല്‍ ഗണ്‍മാനെ കൊണ്ട് ഫോണ്‍ എടുപ്പിച്ച് ജനപ്രതിനിധികളെ അപമാനിക്കുകയായിരുന്നുവെന്നും ഇത് പോലുള്ള കലക്ടറെ വെച്ച് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും എംപിയും എംഎല്‍ഏമാരും കുറ്റപ്പെടുത്തിയിരുന്നു. എംപിയും പ്രതിപക്ഷ എംഎല്‍ഏമാരും കലക്ടറുമായി തുറന്ന പോരില്‍ ഏര്‍പ്പെടുമ്പോള്‍ കോവിഡ് പ്രതിരോധം ജില്ലയില്‍ കാര്യക്ഷമമായി നടക്കുമോ എന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്.