വഹാബ് ഉൽഘാടനം ചെയ്തത് സാമ്പത്തിക തട്ടിപ്പ് പ്രതിയുടെ കട

ദുബായ്: മുസ്ലീം ലീഗ് രാജ്യസഭാ അംഗം പി. വി അബ്ദുൾ വഹാബ് ഒക്ടോബർ 8– ന്  ഉദ്ഘാടനം ചെയ്ത കട നിരവധി സാമ്പത്തിക തട്ടിപ്പു കേസ്സിൽ പ്രതിയായ ജമാദ് ഉസ്മാന്റേത്.

അൽ–ഖുസൈസിലുള്ള അൽ തവാർ സെന്റർ കെട്ടിടത്തിൽ ഒക്ടോബർ 8– നാണ് ജമാദ് ഉസ്മാന്റെ  ഇ. ഫസ്റ്റ് എന്നു പേരിട്ട ഡോക്യുമെന്റേഷൻ ഷോപ്പ് അബ്ദുൾ വഹാബ് ഉദ്ഘാടനം ചെയ്തത്.

ചടങ്ങിൽ പ്രവാസി വ്യവസായി കാസർകോട്ടെ യഹ്്യാ തളങ്കരയടക്കമുള്ള  മുസ്ലീം ലീഗ് കെ. എം. സി. സി നേതാക്കൾ സന്നിഹിതരായിരുന്നു. ദുബായ് പോലീസിന്റെ സാമ്പത്തിക  കുറ്റകുതൃങ്ങളിൽ പ്രതി ചേർക്കപ്പെട്ട ആളാണ് ജമാദ് ഉസ്മാൻ . ഈ കടയുടെ ഉദ്ഘാടനത്തിന് തലേന്നാൾ 7– ന് ദുബായ് പോലീസ് ജമാദ് ഉസ്മനെ കടയിൽക്കയറി  അറസ്റ്റ് ചെയ്തു കൊണ്ടു പോയത് വൻ തുകയ്ക്കുള്ള ഒരു  ചെക്ക് തട്ടിപ്പു കേസ്സിൽ  പ്രതിചേർ ക്കപ്പെട്ടതിനാലാണ്. ദുബായിൽ വേറെയും ചില ക്രിമിനൽക്കേസ്സുകളിൽ പ്രതിയായ ജമാദ് ഉസ്മാന്റെ കട ഉദ്ഘാടനത്തിന് മാത്രമായി, ഈ കോവിഡ് കാലത്ത്  ഇന്ത്യയിൽ നിന്ന് മുസ്ലീം ലീഗ് നേതാവ് പി. വി അബ്ദുൾ വഹാബ്. പറന്നെത്തിയതിൽ പ്രവാസികളായ മുസ്ലീം ലീഗ് അണികളിൽ പ്രതിഷേധം കനത്തു കഴിഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പും, നിയമസഭാ തിരഞ്ഞെടുപ്പും, പടിവാതിൽക്കൽ എത്തി നിൽക്കുമ്പോൾ, ജനപത്രിനിധികളായ എം. സി. ഖമറൂദ്ദീനും, കെ. എം ഷാജിയും നിക്ഷേപത്തട്ടിപ്പിലും, കോഴക്കേസ്സിലും അന്വേഷണം നേരിട്ടു കൊണ്ടിരിക്കെയാണ് ആരോപണ വിധേയനായ ജമാദ് ഉസ്മാന്റെ  കട ഉദ്ഘാടനത്തിന് പി. വി. അബ്ദുൾ വഹാബ് ദുബായിലെത്തിയത്.

LatestDaily

Read Previous

വിശപ്പിന്റെ വില അറിയാത്തവർ

Read Next

കോൺഗ്രസ് നേതാവ് ഉമ്പായി അന്തരിച്ചു