ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: നഗരസഭയിൽ ജനങ്ങൾ ഉറ്റു നോക്കുന്ന മാതോത്ത് വാർഡ് 17-ൽ യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി കോൺഗ്രസിലെ പെരിയ വേങ്ങയിൽ രവീന്ദ്രൻ നായർ ഏതാണ്ട് പിൻമാറി. ഈ വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി മുൻ നഗരസഭ ചെയർമാൻ വി. വി. രമേശൻ വാർഡിലിറങ്ങി വോട്ടഭ്യർത്ഥിക്കാൻ തുടങ്ങിയപ്പോഴും, യുഡിഎഫ് തീരുമാനിച്ച സ്ഥാനാർത്ഥി പി.വി. രവീന്ദ്രൻ നായർക്കെതിരെ റിബലായി വാർഡ് 17-ൽ മത്സരിക്കുമെന്ന് ആദ്യം കോൺഗ്രസിലെ ഡി.വി. ബാലകൃഷ്ണനും കെ.ജി. പ്രഭാകരനും ഏക കണ്ഠമായി പ്രഖ്യാപിച്ച സ്ഥാനാർത്ഥി എം.എൻ.ലക്ഷ്മണൻ പ്രഖ്യാപിച്ചു കഴിഞ്ഞു.
റിട്ട. എക്സൈസ് ജീവനക്കാരനാണ് എം.എൻ ലക്ഷ്മണൻ പി.വി. രവീന്ദ്രൻ നായരും എം.എൻ ലക്ഷ്മണനും വാർഡ് 17-ൽ മത്സരിച്ചാൽ വി. വി. രമേശന്റെ വിജയം നൂറു ശതമാനം ഉറപ്പാകുമെന്ന് കണ്ട ഡിസിസി നേതൃത്വം ഇടപെട്ടാണ് ഇപ്പോൾ രവീന്ദ്രൻ നായരുടെ സ്ഥാനാർത്ഥിത്വം മരവിപ്പിക്കാൻ രംഗത്തു വന്നിട്ടുള്ളത്. തൽസമയം പെരിയയിലെ വേങ്ങയിൽ തറവാട്ടുകാരനും കോൺഗ്രസ്സ് പ്രവർത്തകനുമായ രവീന്ദ്രൻ നായരെ തന്നെ ഈ വാർഡിൽ മത്സരിപ്പിക്കണമെന്ന് മുൻ ഡിസിസി അധ്യക്ഷൻ സി.കെ. വക്കീൽ ഡിസിസിയോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്.
വാർഡ് 17-ൽ ഔദ്യോഗിക സ്ഥാനാർത്ഥി ആരായാലും താൻ മുന്നോട്ടു വെച്ച കാൽ പിന്നോട്ടുവെക്കില്ലെന്ന് കോൺഗ്രസ് പ്രവർത്തകനായ എം.എൻ. ലക്ഷ്മണൻ ഇന്ന് ലേറ്റസ്റ്റിനോട് പറഞ്ഞു. മാതോത്ത് വാർഡ് എന്ന് നഗരസഭ പേരിട്ടിരിക്കുന്ന വാർഡ് 17ൽ ഉയർന്നു വന്നിട്ടുള്ള രാഷ്ട്രീയ അനിശ്ചിതത്വം ഇന്ന് വൈകുന്നേരത്തോടെ വിട്ടുമാറുമെന്ന് കരുതുന്നു. മിക്കവാറും എം.എൻ ലക്ഷ്മണന് മുന്നിൽ ഡിസിസി നേതൃത്വത്തിന് അടിയറവു പറയേണ്ടി വരുമെന്നാണ് നിരീക്ഷണം.