രമേശൻ ഉദുമ ഉറപ്പിച്ചു

കാഞ്ഞങ്ങാട്: രണ്ടാം തവണയും നഗര സഭയിൽ വിജയശ്രീലാളിതനായ നഗരസഭ മുൻ ചെയർമാൻ വി.വി രമേശൻ ഇനി നിയമസഭയിലേക്ക് ഉദുമ അസംബ്ലി മണ്ഡലം ഇത്തവണ വി.വി. രമേശൻ ഏതാണ്ട് ഉറപ്പിച്ചു. നിലവിൽ രണ്ടാം തവണയും ഉദുമ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച കെ. കുഞ്ഞിരാമൻ എംഎൽഏ പത്തു വർഷം പൂർത്തിയാക്കിയതിനാൽ, ഉദുമയിൽ അടുത്ത തവണ മത്സരിക്കാൻ പാർട്ടി പ്രത്യക്ഷത്തിൽ കാണുന്ന സ്ഥാനാർത്ഥി  വി.വി.രമേശനാണ്.

2021 ഏപ്രിൽ അവസാനവാരം നിമസഭാ തെരഞ്ഞെടുപ്പ്  നടക്കും. ഉദുമയിൽ രമേശനെ പരിഗണിച്ചാൽ നിലവിലുള്ള കൗൺസിലർ സ്ഥാനം അദ്ദേഹം രാജിവെക്കും. ഇതോടെ നഗരസഭ വാർഡ് 17-ൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടി വരും. താൻ 5 മാസക്കാലം മാത്രമേ നഗരസഭയിൽ ഉണ്ടാവുകയുള്ളുവെന്ന് വി.വി.രമേശൻ നേരത്തെ തന്നെ ആരാധകരോട് തുറന്നു പറഞ്ഞിട്ടുണ്ട്. പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ ഒരു കേന്ദ്ര കമ്മിറ്റിയംഗത്തിന്റെ ശക്തമായ പിന്തുണ വി.വി.രമേശനുണ്ട്.

LatestDaily

Read Previous

ജില്ലാ പഞ്ചായത്ത് നിർണ്ണായകം ഷാനവാസ് ആർക്കൊപ്പം ഉപാദ്ധ്യക്ഷ പദത്തിന് സിപിഐ പിടിമുറുക്കി

Read Next

നവജാത ശിശുവിന്റെ അന്ത്യം കഴുത്തിൽ കേബിൾവയർ മുറുക്കിയതു മൂലം