രമേശൻ ഭൂമി വാങ്ങുമ്പോൾ ഡോ. ആര്യയ്ക്ക് ജോലിയില്ല

കാഞ്ഞങ്ങാട്: താനല്ല ഭൂമിക്ക് പണം മുടക്കിയത് മകൾ ഡോ. ആര്യയാണെന്ന്, കൊവ്വൽ സ്റ്റോറിൽ ആര്യയുടെ പേരിലുള്ള ഭൂമി സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട് വി. വി. രമേശന് തൽക്കാലം പിടിച്ചു നിൽക്കാൻ കഴിയുമെങ്കിലും, മകൾ ആയുർവ്വേദ ഡോക്ടർ ഏ. ആർ. ആര്യ സർക്കാർ സർവ്വീസിൽ കയറിയത് വെറും ആറുമാസം മുമ്പാണ്.

6 മാസക്കാലം ആരോഗ്യ വകുപ്പിൽ നിന്ന് കൈപ്പറ്റിയ ശമ്പളം കൊണ്ട് ആര്യയ്ക്ക് സ്വന്തമായി 47 ലക്ഷം രൂപ മുടക്കി കൊവ്വൽ സ്റ്റോറിൽ പതിനൊന്നേമുക്കാൽ സെന്റ് ഭൂമി വാങ്ങാൻ ഒരിക്കലും കഴിയില്ല.  ഒമാനിൽ ജോലി ചെയ്യുന്ന രമേശന്റെ ഭാര്യാ സഹോദരൻ കുഞ്ഞിമംഗലം സ്വദേശി അനിൽകുമാർ ചേനമ്പത്തിനെ ബിനാമിയാക്കി വി. വി. രമേശൻ നീലേശ്വരം പാലായിയിലും, കല്ലൂരാവിയിലും, അജാനൂർ കിഴക്കുംകരയിലും ഹൊസ്ദുർഗ് താലൂക്കിന്റെ വിവിധ ഭാഗങ്ങളിലും വേറെയും ഭൂമി വാങ്ങിയിട്ടുണ്ട്.

ഇത്രയധികം ഭൂമിയിൽ കോടികൾ മുടക്കാനുള്ള അത്ര വലിയ വ്യാപാരമൊന്നും, അനിതയുടെ സഹോദരൻ അനിൽകുമാറിന് ഒമാനിൽ ഇല്ലാത്തതിനാൽ, കാഞ്ഞങ്ങാട്, നീലേശ്വരം, രാജപുരം സബ് രജിസ്ട്രാർ ഓഫീസുകളുടെ പരിധിയിൽ അനിൽകുമാർ ചേനമ്പത്തിന്റെയും, ഡോ. ആര്യയുടേയും പേരിലുള്ള ബിനാമി ഭൂമി മുഴുവൻ വി. വി. രമേശൻ പണം മുടക്കിയ ഭൂമി തന്നെയാണ്.  സിപിഎം കാസർകോട് ജില്ലാക്കമ്മിറ്റി അംഗമായ രമേശൻ 5 വർഷക്കാലം കാഞ്ഞങ്ങാട് നഗരസഭ ചെയർമാനായിരുന്നു.
ഇപ്പോൾ വീണ്ടും രമേശൻ നഗരത്തിലെ വാർഡ് 17– ൽ നിന്ന് നഗരസഭയിലെത്താൻ മൽസരിക്കുകയാണ്.

LatestDaily

Read Previous

ജില്ലാ പഞ്ചായത്ത്: മടിക്കൈ ഡിവിഷനിൽ ബേബി ബഹുദൂരം മുന്നിൽ

Read Next

അന്നമൂട്ടിയവരെ മറക്കരുത്