ആര്യ ആദായനികുതി റിട്ടേൺസ് നൽകിയില്ല

കാഞ്ഞങ്ങാട്: നാൽപ്പത്തിയൊമ്പതു ലക്ഷം രൂപ വിലമതിക്കുന്ന ഭൂമി സ്വന്തം മകളുടെ പേരിൽ വാങ്ങിയ മുൻ നഗരസഭ ചെയർമാൻ സിപിഎമ്മിലെ വി. വി. രമേശന്റെ മകൾ ഡോ. ഏ. ആർ. ഇതുവരെ ആര്യ ആദായനികുതി റിട്ടേൺസ് സമർപ്പിച്ചില്ല. കാഞ്ഞങ്ങാട് കൊവ്വൽ സ്റ്റാറിൽ റീ. സർവ്വെ നമ്പർ 254/1 പാർട്ട് 38-ൽ 11.3/4 സെന്റ് ഭൂമി 2019 ജൂൺ 7-ന് സ്വന്തം പേരിൽ രജിസ്റ്റർ ചെയ്തു വാങ്ങിയ ഏ.ആർ. ആര്യയുടെ ആധാരത്തിൽ ഈ ഭൂമിയുടെ കൊടുക്കൽ വാങ്ങൽ ഇടപാട് രേഖപ്പെടുത്തിയത് വെറും 9 ലക്ഷം രൂപയ്ക്കാണ്.

ആധാരത്തിലുള്ള രേഖയനുസരിച്ച് ഇനി 9 ലക്ഷം രൂപയ്ക്ക് തന്നെയാണ് ഭൂമി വാങ്ങിയതെന്ന് ആര്യ ആദായനിുതി വകുപ്പിനോട് പറയുമെങ്കിലും, ഈ 9 ലക്ഷം രൂപ എങ്ങനെ, ഏതുവഴിയിൽ ആര്യയുടെ കൈകളിൽ വന്നുവെന്ന് ഡോ. ആര്യ ആദായനികുതി വകുപ്പിന് സമർപ്പിക്കുന്ന റിട്ടേൺസിൽ നിർബ്ബന്ധമായും പറയണം.

ഭൂമി വാങ്ങിയത് 2019 ജൂൺ 7-നാണെങ്കിലും, ആര്യ ഇതുവരെ ആദായനികുതി വകുപ്പിന് റിട്ടേൺസ് ഫോറം നൽകിയിട്ടില്ല. ഈ സ്ഥിതിക്ക് ആദായനികുതി വകുപ്പ് ഡോ. ഏ. ആർ. ആര്യയ്ക്ക് റിട്ടേൺസ് ഫയൽ ചെയ്യാൻ നോട്ടീസ് നൽകും. ആയുർവ്വേദ ഡോക്ടറായ ഏ. ആർ. ആര്യ താൽക്കാലിക സർവ്വീസിൽ കയറിയത് 6 മാസം മുമ്പാണ്. 6 മാസത്തെ സർക്കാർ ശമ്പളം കൊണ്ട് 9 ലക്ഷം രൂപയുടെ ഭൂമി വാങ്ങാൻ എന്തു തന്നെയായാലും ആര്യയ്ക്ക് കഴിയില്ല.

അപ്പോൾ പിന്നെ ഭൂമിയിൽ റൊക്കം മുടക്കിയ 9 ലക്ഷം രൂപയുടെ ഉറവിടം ആദായനികുതി വകുപ്പിന് മുന്നിൽ ആര്യ നിർബ്ബന്ധമായും വെളിപ്പെടുത്തേണ്ടി വരും. പിതാവ് വി. വി. രമേശൻ തനിക്ക് സമ്മാനിച്ച ഭൂമിയാണെന്ന് ആര്യ ആദായനികുതി വകുപ്പിന് മൊഴി നൽകിയാൽ, 9 ലക്ഷം രൂപയുടെ ഉറവിടം ആദായനികുതി വകുപ്പിന് മുന്നിൽ വെളിപ്പെടുത്തേണ്ട ബാധ്യത ആര്യയുടെ പിതാവ് വി. വി. രമേശനായിരിക്കും.

നഗരസഭ ചെയർമാൻ എന്ന നിലയിൽ തന്റെ ശമ്പളം അർബ്ബുദ രോഗികൾക്ക് നൽകുമെന്ന് 2015-ൽ നഗരസഭ ചെയർമാൻ പദവിയിലെത്തിയ ഉടൻ വി. വി. രമേശൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 14,600 രൂപ പ്രതിമാസ ശമ്പളം അർബ്ബുദ രോഗികൾക്ക് നൽകിയാൽ പിന്നെ, 9 ലക്ഷം രൂപയുടെ വി. വി. രമേശന്റെ വരുമാനം എന്താണെന്നും, രമേശൻ ആദായനികുതി വകുപ്പിന് മുന്നിൽ വെളിപ്പെടുത്തണം.

പ്രതിമാസ ശമ്പളം ഏതെങ്കിലും അർബ്ബുദ രോഗിക്ക് രമേശൻ കൊടുത്തതായി പോയ 5 വർഷക്കാലത്തിനിടയിൽ എങ്ങും കേട്ടിട്ടില്ല. എന്നിരുന്നാലും, ഭൂമിയിൽ മുടക്കിയ 9 ലക്ഷം രൂപയുടെ ഉറവിടം വെളിപ്പെടുത്തേണ്ട ബാധ്യത വി. വി. രമേശനും മകൾ ഡോ. ഏ. ആർ. ആര്യയ്ക്കുമാണ്. മസ്ക്കറ്റിലുള്ള മാതുലൻ അനിൽകുമാർ ചേനമ്പത്താണ് തനിക്ക് ഭൂമി വാങ്ങാൻ 9 ലക്ഷം രൂപ നൽകിയതെന്ന് ആര്യ റിട്ടേൺസ് നൽകുകയാണെങ്കിൽ, അനിൽകുമാർ ചേനമ്പത്ത് 9 ലക്ഷം രൂപ വെള്ളപ്പണം ബാങ്ക് വഴി ഏ. ആർ. ആര്യയുടെയോ, വി. വി. രമേശന്റെയോ അക്കൗണ്ടിൽ ഭൂമി വാങ്ങിയ തീയ്യതിക്ക് തൊട്ടുമുമ്പ് നിക്ഷേപിച്ചതിനുള്ള ബാങ്ക് രേഖകൾ ആദായനികുതി വകുപ്പിന് മുന്നിൽ ഹാജരാക്കേണ്ടി വരും.

മറ്റൊരു ചോദ്യം: 19.05 ലക്ഷം രൂപ സർക്കാർ നിശ്ചിത വിലയുള്ള കൊവ്വൽ സ്റ്റോർ ഭൂമി, വെറും 9 ലക്ഷം രൂപയ്ക്ക് വിൽപ്പന നടത്തിയ, ഈ ഭൂമിയുടെ ആദ്യ ഉടമ ഭാസ്്ക്കരൻ- ചന്ദ്രമതി മകൻ ഇലക്ട്രിക്കൽ എഞ്ചിനീയർ കെ. ശരത് കുമാറും ആദായനികുതി വകുപ്പിനോട് മറുപടി പറയേണ്ടിവരും. 19.05 ലക്ഷം രൂപ സർക്കാർ നിശ്ചിത വിലയുള്ള ഭൂമി 10 ലക്ഷം രൂപ വില കുറച്ചു കാണിച്ചതിന്റെ പിന്നിലുള്ള രഹസ്യം ഡോ. ഏ. ആർ. ആര്യയും ആദായ നികുതി വകുപ്പിനോട് പറയേണ്ടി വരും.

LatestDaily

Read Previous

അന്നമൂട്ടിയവരെ മറക്കരുത്

Read Next

ഷംന ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനാർത്ഥി