ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പാലക്കാട്: മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എം ബി രാജേഷിനെ അഭിനന്ദിച്ച് തൃത്താല മുൻ എംഎൽഎ വി ടി ബൽറാം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റായ തൃത്താലയിൽ വി ടി ബൽറാമിനെ പരാജയപ്പെടുത്തിയാണ് എം ബി രാജേഷ് വിജയിച്ചത്. നാട്ടില്‍ നിന്ന് ഒരാൾ മന്ത്രിയായതിൽ സന്തോഷമുണ്ടെന്നും വി ടി ബൽറാം പറഞ്ഞു.
നാടിന് ഗുണകരമായ കാര്യങ്ങൾ ചെയ്യാൻ എം ബി രാജേഷിന് കഴിയട്ടെയെന്നും വി ടി ബൽറാം ആശംസിച്ചു. എം.ബി രാജേഷിനെ എം.എൽ.എ ആയ ശേഷം മൂന്നോ നാലോ തവണ നേരില്‍ കണ്ടിട്ടുണ്ടെന്നും വി.ടി ബൽറാം പറഞ്ഞു. മണ്ഡലത്തിലെ സ്കൂളിന്‍റെയും കോളേജിലെയും കെട്ടിടങ്ങളുടെ ഉദ്ഘാടനം ചെയ്യുന്ന സമയങ്ങളില്‍ തങ്ങള്‍ ഒരേ വേദിയില്‍ എത്തിയിരുന്നു എന്നും വി ടി ബല്‍റാം പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മന്ത്രിസഭാ രൂപീകരണ സമയത്ത് തന്നെ എം ബി രാജേഷ് മന്ത്രിയാകേണ്ടതായിരുന്നു എന്ന് വി ടി ബൽറാം പറഞ്ഞു. എന്നിരുന്നാലും, ആ സമയത്ത് അദ്ദേഹത്തെ സ്പീക്കറായി നിയമിച്ചു. ഇപ്പോൾ എം ബി രാജേഷിനെ മന്ത്രിയാക്കാന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി തീരുമാനിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.