ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഗാസിയാബാദ്: സ്കൂട്ടറിൽ കാറിടിപ്പിക്കുകയും വനിതാ പൊലീസ് കോൺസ്റ്റബിളിനെ ആക്രമിക്കുകയും ചെയ്ത കേസിൽ വ്ലോഗറായ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തു. ബൈക്കുകളിലും കാറുകളിലുമായി നടത്തിയ സ്റ്റണ്ടുകളുടെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രശസ്തി നേടിയ ശിവാംഗി ദബാസിനെയാണ് ഗാസിയാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്.
സിറ്റി പാർക്ക് ജംഗ്ഷന് സമീപം വനിതാ കോൺസ്റ്റബിളായ ജ്യോതി ശർമ്മയുടെ സ്കൂട്ടറിൽ ശിവാംഗി ഓടിച്ചിരുന്ന സ്വിഫ്റ്റ് കാർ ഇടിക്കുകയായിരുന്നു. ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ അമിത വേഗതയിൽ വന്ന കാർ സ്കൂട്ടറിന്‍റെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ ജ്യോതി ശർമ്മ റോഡിൽ വീണു. എന്നാൽ അപകടത്തിന് ശേഷം ശിവാംഗി കാറിൽ നിന്നിറങ്ങി പൊലീസുകാരിയുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും അവരെ മർദ്ദിക്കുകയും ചെയ്തു. യുവതി പോലീസുകാരിയെ റോഡിലേക്ക് തള്ളിയിടുകയും മുഖത്തടിക്കുകയും ചെയ്തു. തന്നോട് കളിച്ചാൽ അതിന്‍റെ ഭവിഷ്യത്തുകൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തി.
സംഭവത്തിന് പിന്നാലെ ജ്യോതി ശര്‍മ വിവരം പോലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചു. ഉടന്‍തന്നെ പോലീസ് സംഘം സ്ഥലത്തെത്തുകയും ശിവാംഗിയെ പിടികൂടുകയുമായിരുന്നു.