ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
റഷ്യ : ഇന്ത്യയുടെ രാഷ്ട്രപതിയായി ചുമതലയേൽക്കുന്ന ദ്രൗപദി മുർമുവിന് അഭിനന്ദനങ്ങളും ആശംസകളും അറിയിച്ച് റഷ്യൻ പ്രസിഡന്‍റ് വ്‌ലാദിമിര്‍ പുടിൻ. ദ്രൗപതി മുര്‍മുവിന് ആശംസ നേരുന്നതിനൊപ്പം ഇന്ത്യ- റഷ്യ രാഷ്ട്രീയ സംവാദത്തിനും സഹകരണത്തിനും ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതി കൂടുതല്‍ ഊന്നല്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നതായി വ്‌ലാദിമിര്‍ പുടിന്‍ പറഞ്ഞു.
ദ്രൗപദി മുർ മുവിനെ അഭിനന്ദിച്ച പുടിൻ , ഇന്ത്യയുമായുള്ള സഹകരണത്തിന് റഷ്യ പ്രത്യേക പ്രാധാന്യം നൽകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. പരസ്പര സഹകരണത്തിലൂടെ ഇന്ത്യയും റഷ്യയും നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷയെന്നും പുടിൻ പറഞ്ഞു. അന്താരാഷ്ട്ര സ്ഥിരതയുടെയും സുരക്ഷയുടെയും താൽപ്പര്യങ്ങൾക്കായി പുതിയ പ്രസിഡന്‍റ് റഷ്യയുമായി കൂടുതൽ സഹകരണം പ്രോത്സാഹിപ്പിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു, “പുടിൻ പ്രസ്താവനയിൽ പറഞ്ഞു.
ചുരുങ്ങിയ സമയത്തിനുള്ളിൽ ഇന്ത്യയുടെ 15ാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു അധികാരമേൽക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യം. രാവിലെ 10.14നു ചീഫ് ജസ്റ്റിസ് എൻ.വി.രമണ സത്യവാചകം ചൊല്ലിക്കൊടുക്കും. ഗോത്രവർഗ സമുദായത്തിൽ നിന്നുള്ള ആദ്യ രാഷ്ട്രപതി എന്ന നിലയിലും ചരിത്രം ഇന്ന് ജനിക്കും. പ്രസിഡന്‍റാകുന്ന രണ്ടാമത്തെ വനിതയാണ് അവർ. റായ്‌സിന കുന്നിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്നി നേട്ടങ്ങളും ദ്രൗപദി മുര്‍മുവിനെ തേടിയെത്തും.