ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ ലത്തീൻ അതിരൂപതയുടെ നിരാഹാര സമരം ഇന്ന് മുതൽ. ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ, മുൻ ആർച്ച് ബിഷപ്പ് സൂസപാക്യം എന്നിവരുടെ നേതൃത്വത്തിലാണ് നിരാഹാര സമരം.
ആറ് വൈദികരാണ് ഇന്ന് ഉപവാസമിരിക്കുന്നത്. പാളയം ഇമാം വി.പി.സുഹൈബ് മൗലവി നിരാഹാരസമരം ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ തോമസ് തറയിലും സമരപ്പന്തലിലെത്തും.
വിഴിഞ്ഞത്തെ ഉപരോധം 21-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കൊല്ലങ്കോട്, പരുത്തിയൂർ ഇടവകകളിലെ മത്സ്യത്തൊഴിലാളികൾ ഇന്ന് സമരത്തിനെത്തുക. അടുത്ത ദിവസങ്ങളിൽ, മറ്റ് പുരോഹിതൻമാരും സന്യാസ്തരും അൽമായരും ഉപവാസമിരിക്കും. വരും ദിവസങ്ങളിൽ കൂടുതൽ വൈദികർ ഉപവാസം ഇരിക്കുമെന്നാണ് ലത്തീൻ സഭ പറയുന്നത്.