നിയമസഭയില്‍ വിഴിഞ്ഞം സമരം ചര്‍ച്ച ചെയ്യണം; ലത്തീന്‍ അതിരൂപത

നിയമസഭയില്‍, വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്ന ആവശ്യവുമായി ലത്തീന്‍ അതിരൂപത വികാരി ജനറല്‍ മോണ്‍ യൂജിന്‍ പെരേര. ഈ മാസം 31 വരെ വിഴിഞ്ഞത്ത് സമരം തുടരുമെന്ന് ലത്തീന്‍ അതിരൂപത വികാരി ജനറല്‍ അറിയിച്ചു

വിഷയം സഭയിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എംപിമാർക്കും എംഎൽഎമാർക്കും നിവേദനം നൽകിയിട്ടുണ്ട്. വിഴിഞ്ഞത്ത് മദ്യശാലകൾക്ക് ഏർപ്പെടുത്തിയ നിരോധനം സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു. തീരശോഷണം പഠിക്കാൻ ലത്തീൻ അതിരൂപത ജനകീയ സമിതി രൂപീകരിക്കുമെന്നും പെരേര പറഞ്ഞു.

സമരം ഇന്ന് ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സമരത്തിന് കൂടുതൽ പിന്തുണയും ലഭിക്കുന്നുണ്ട്. സർക്കാരുമായി ചർച്ച നടത്തിയിട്ടും ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ പരിഹരിക്കപ്പെടാത്തതാണ് സമരം തുടരാൻ കാരണം. ഒരു മാസം നീണ്ട മത്സ്യത്തൊഴിലാളികളുടെ സമരത്തിന്റെ നാലാം ഘട്ടമാണ് വിഴിഞ്ഞത്ത് തുടരുന്നത്. ആറ് ദിവസമായി തുറമുഖ കവാടത്തിന് മുന്നിലെ ഈ രാപ്പകല്‍ സമരമാരംഭിച്ചിട്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും കവാടം കടന്ന് പദ്ധതി പ്രദേശത്ത് വലിയ പ്രതിഷേധമിരമ്പിയിരുന്നു.

K editor

Read Previous

ഗുരുവായൂർ കോൺഗ്രസിൽ ഭിന്നത; കൺവെൻഷനിൽ നാടകീയ രംഗങ്ങൾ

Read Next

ഹൃദയം തുറക്കാതെ വാൽവ് മാറ്റി; അപൂർവ നേട്ടവുമായി എറണാകുളം ജനറൽ ആശുപത്രി