വിഴിഞ്ഞം സമരം; സമരസമിതി സിപിഐ പിന്തുണ തേടി

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിന് സി.പി.ഐയുടെ പിന്തുണ തേടി സമരസമിതി. മത്സ്യത്തൊഴിലാളികൾ ഉന്നയിച്ച പ്രശ്നങ്ങളിൽ ഇടപെടണമെന്നാവശ്യപ്പെട്ട് സമരസമിതി നേതാക്കൾ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ കണ്ടു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍റെ ശ്രദ്ധയിൽപ്പെടുത്താമെന്ന് കാനം ഉറപ്പ് നൽകിയതായി സമരസമിതി കൺവീനർ മോൺസിഞ്ഞോർ യൂജിൻ പെരേര പറഞ്ഞു.

Read Previous

സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർ ചരിത്രത്തിൽ അപ്രസക്തരാകും: മുഖ്യമന്ത്രി

Read Next

മഹാരാഷ്ട്രയിൽ ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ 20 മരണം