വിഴിഞ്ഞം സമര നേതാക്കൾ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി വിഴിഞ്ഞം സമര നേതാക്കൾ കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി യൂജിൻ പെരേര ഉൾപ്പെടെ ആറംഗ സംഘമാണ് പട്ടത്തെത്തി രാഹുലിനെ കണ്ടത്. തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ രാഹുലുമായി പങ്കുവെച്ചതായി യൂജിൻ പെരേര പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച.

Read Previous

കരസേനയുടെ എന്‍ജിനീയറിങ് വൈഭവം; ലഡാക്കില്‍ സിന്ധു നദിക്ക് കുറുകെ പാലം

Read Next

സൗജന്യ ഓണക്കിറ്റ്; ലഭിക്കാത്തവര്‍ക്ക് കിറ്റ് വിതരണത്തിന് നടപടികള്‍ തുടങ്ങി