ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തിൽ കോൺഗ്രസ് മത്സ്യത്തൊഴിലാളികൾക്കൊപ്പമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. വിമോചന സമരത്തെ ഓർമ്മിപ്പിച്ച സുധാകരൻ ആവശ്യമെങ്കിൽ കോൺഗ്രസ് വിമോചന സമരം നടത്തുമെന്നും പറഞ്ഞു. കോൺഗ്രസ് മത്സ്യത്തൊഴിലാളികൾക്കൊപ്പം നിൽക്കുമെന്നും ആവശ്യമെങ്കിൽ അന്തിമ പോരാട്ടം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊള്ളക്കാരുടെ ഭരണത്തിൽ നിന്ന് മുക്തി നേടുക എന്നതാണ് പ്രധാന കാര്യമെന്നും ഇത്തരക്കാരെ അധികാരത്തിൽ നിന്ന് പുറത്താക്കിയ കാലഘട്ടം കോൺഗ്രസിനുണ്ടെന്നും കെ.പി.സി.സി അദ്ധ്യക്ഷൻ ഓർമ്മിപ്പിച്ചു.
വിഴിഞ്ഞത്ത് പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണം, മത്സ്യത്തൊഴിലാളികളെ പൊലീസ് മർദ്ദിച്ചതിലുള്ള പെട്ടെന്നുള്ള പ്രതികരണമാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.