വിഴിഞ്ഞം സമരം; മലങ്കര, ലത്തീൻ സഭാ തലവന്മാരുമായി ചർച്ച നടത്തി ചീഫ് സെക്രട്ടറി

തിരുവനന്തപുരം: വിഴിഞ്ഞം സമരം പരിഹരിക്കാൻ മലങ്കര, ലത്തീൻ സഭകളുടെ മേധാവികളുമായി ചീഫ് സെക്രട്ടറി ചർച്ച നടത്തി. കർദിനാൾ ക്ലിമ്മിസ് ബാവ, ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റോ എന്നിവരും സന്നിഹിതരായിരുന്നു.

അതേസമയം, വിഴിഞ്ഞത്തിന്‍റെ സുരക്ഷ കേന്ദ്ര സേനയെ ഏൽപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം രൂക്ഷമായി. തീരുമാനം സർക്കാരിന്റേതല്ല, കോടതിയുടേതാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാണ് സർക്കാർ ശ്രമിക്കുന്നത്. സംഘർഷത്തിൽ ബാഹ്യ ഇടപെടൽ എന്ന ആരോപണത്തെച്ചൊല്ലി മന്ത്രിമാർ തമ്മിലുള്ള അഭിപ്രായവ്യത്യാസവും പുറത്തുവന്നു.

Read Previous

പണം തന്നില്ലെങ്കിൽ ശാഖകൾ ഉപരോധിക്കും; ബാങ്കിനെതിരെ കോഴിക്കോട് മേയർ

Read Next

ബിഷപ്പുമാരെ കണ്ടതിൽ രാഷ്ട്രീയമില്ല, അവർ ക്ഷണിക്കുന്നു, താൻ പോകുന്നു: തരൂർ