വിവോയുടെ 465 കോടി കണ്ടുകെട്ടി; ഇഡി നടപടി

ദില്ലി: ചൈനീസ് മൊബൈൽ കമ്പനിയായ വിവോയ്ക്കും അനുബന്ധ സ്ഥാപനങ്ങൾക്കുമെതിരെ ഇഡി നടപടിയെടുത്തു. വിവോയുടെ 465 കോടി രൂപ ഇഡി കണ്ടുകെട്ടിയിട്ടുണ്ട്. രണ്ട് കിലോ സ്വർണവും 73 ലക്ഷം രൂപയും പിടിച്ചെടുത്തു. നികുതി വെട്ടിക്കുന്നതിനായി 62476 കോടി രൂപ ചൈനയിലേക്ക് മാറ്റിയെന്നും ഇഡി പറയുന്നു.

രണ്ട് ദിവസം മുമ്പ് വിവോയിലും അനുബന്ധ സ്ഥാപനങ്ങളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ 44 സ്ഥലങ്ങളിലാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയത്. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട എല്ലാ രേഖകളും വിവരങ്ങളും നൽകിയിട്ടുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും വിവോ പ്രസ്താവനയിൽ പറഞ്ഞു. 

K editor

Read Previous

ജിഎസ്‌ടി നഷ്ടപരിഹാരം; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

Read Next

അരുണാചലില്‍ വന്‍ വിജയം സ്വന്തമാക്കി ബിജെപി