വിസ്മയ കേസിൽ കിരണിന്റെ ഹർജിയിൽ വിസ്മയയുടെ പിതാവിനെ കക്ഷി ചേർത്തു

കൊച്ചി: വിസ്മയ കേസിൽ ശിക്ഷയ്ക്കെതിരെ പ്രതി എസ് കിരൺ കുമാർ സമർപ്പിച്ച ഹർജിയിൽ വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ നായരെ ഹൈക്കോടതി കക്ഷിയാക്കി. പ്രതിയുടെ അപ്പീലിൽ കക്ഷിയാക്കണമെന്ന ത്രിവിക്രമൻ നായരുടെ ആവശ്യം അംഗീകരിച്ചാണ് നടപടി.

ശിക്ഷയ്ക്കെതിരായ കിരണിന്‍റെ അപ്പീൽ അടുത്ത ബുധനാഴ്ച പരിഗണിക്കാൻ മാറ്റി. കൊല്ലം വിചാരണക്കോടതി കിരണിന് 10 വർഷം തടവും 12.55 ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. കടുത്ത സ്ത്രീധന പീഡനത്തെ തുടർന്ന് കഴിഞ്ഞ വർഷം ജൂൺ 21നാണ് വിസ്മയ ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത്.

വിസ്മയയുടെ ഭർത്താവിന്‍റെ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചതിനെ തുടർന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. 100 പവൻ സ്വർണവും ഒന്നര ഏക്കർ സ്ഥലവും 10 ലക്ഷം രൂപ വിലമതിക്കുന്ന കാറും സ്ത്രീധനമായി നൽകിയാണ് വിസ്മയയെ കിരൺകുമാർ വിവാഹം കഴിച്ചത്.

K editor

Read Previous

ധനുഷിന്റെ നാനേ വരുവേൻ ഉടൻ ഒടിടിയിലേക്കെത്തുന്നു

Read Next

10 മാസമായി ശമ്പളമില്ല; റിയാദിൽ മലയാളികളടക്കം 400ഓളം പ്രവാസികള്‍ ദുരിതത്തിൽ