ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവല്ല : ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ തിരുവല്ല താലൂക്ക് ആശുപത്രിയിലെ സന്ദർശന വേളയിൽ എല്ലാ ഡോക്ടർമാരും ഡ്യൂട്ടിയിലുണ്ടായിരുന്നു എന്ന കെ.ജി.എം.ഒ.എ യുടെ വാദം പൊളിയുന്നു. മൂന്ന് ഡോക്ടർമാർ മാത്രമാണ് ഒ.പിയിൽ എത്തിയതെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. എട്ട് ഡോക്ടർമാർക്ക് സൂപ്രണ്ട് കാരണം കാണിക്കൽ നോട്ടീസ് നൽകി. രണ്ട് ഡോക്ടർമാർ രജിസ്റ്ററിൽ പോലും ഒപ്പിട്ടിട്ടില്ല. ഒപ്പിട്ടതിനു ശേഷം ആറ് ഡോക്ടർമാർ എത്തിയില്ലെന്നും നോട്ടീസിൽ പറയുന്നു. അതേസമയം, ആരോഗ്യമന്ത്രിയുടെ നടപടിയിൽ പ്രതിഷേധിച്ച് കെജിഎംഒഎ ഇന്ന് രാവിലെ കരിദിനം ആചരിച്ചു.
മന്ത്രിക്കെതിരെ രൂക്ഷവിമർശനമാണ് കെജിഎംഒഎ ഉയർത്തിയത്. രാജാവിന്‍റെ ഭരണകാലത്തല്ല. ജനാധിപത്യകാലത്താണ് ഇപ്പോൾ ജീവിക്കുന്നതെന്ന് മന്ത്രി ഓർക്കണമെന്നും കെജിഎംഒഎ പറഞ്ഞു. മന്ത്രിക്ക് ജനാധിപത്യബോധമില്ലെന്നും സൂപ്രണ്ടിനെ പരസ്യമായി വിചാരണ ചെയ്തതിനെതിരെ പ്രതികരിക്കുമെന്നും കെ.ജി.എം.ഒ.എ പറഞ്ഞു. കൂടാതെ ,മന്ത്രിക്കെതിരെ കോടതിയെ സമീപിക്കും. വേണ്ടിവന്നാൽ മന്ത്രിയെ രാജിവെപ്പിക്കുമെന്നും ഐഎംഎ പ്രതികരിച്ചു.