വിഷ്ണു ഉണ്ണിക്കൃഷ്ണൻ നായകനാകുന്ന കള്ളനും ഭ​ഗവതിയും ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഒരിടവേളയ്ക്ക് ശേഷം ഈസ്റ്റ് കോസ്റ്റിന്‍റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. കള്ളനും ഭഗവതിയും എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനുശ്രീ, ബംഗാളി നടി മോക്ഷ എന്നിവരാണ് നായികമാർ.

ഒരു യുവാവിന്‍റെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങൾ തികഞ്ഞ നർമ്മത്തോടെ ചിത്രം അവതരിപ്പിക്കുന്നു. സലിം കുമാർ, ജോണി ആന്‍റണി, പ്രേംകുമാർ, രാജേഷ് മാധവൻ, ശ്രീകാന്ത് മുരളി, ജയശങ്കർ, നോബി, ജയപ്രകാശ് കുളൂർ, ജയൻ ചേർത്തല, ജയകുമാർ, മാല പാർവതി തുടങ്ങിയവർ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കെ.വി. അനിൽ തിരക്കഥയെഴുതുന്ന ചിത്രത്തിന്‍റെ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നതും പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നതും രഞ്ജിൻ രാജാണ്. ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് സന്തോഷ് വർമ്മയാണ്. പത്താം വളവിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി മാറിയ രതീഷ് റാം, വിഷ്ണു ഉണ്ണികൃഷ്ണന്‍റെ വെടിക്കെട്ടിന് ശേഷം കള്ളന്‍റെയും ഭഗവതിയുടെയും സാങ്കേതികനിരയിലെത്തുന്നു.

Read Previous

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാന്‍ നീക്കങ്ങളുമായി സര്‍ക്കാര്‍

Read Next

ഫിഫ ലോകകപ്പ്; ആരാധകരുടെ യാത്ര സുഗമമാക്കൻ ജിദ്ദ വിമാനത്താവളം തയ്യാറായി