വിഷ്ണുവിന്‍റെ രണ്ട്; ഫസ്റ്റ് ലുക്ക് പുറത്ത്

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാവുന്ന രണ്ടിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തു വന്നു. മോഹൻലാലിന്‍റെയും മമ്മൂട്ടിയുടെയും ഫേസ്ബുക്ക് പേജുകളിലൂടെയാണ് പോസ്റ്റർ പുറത്തു വിട്ടത്. സുജിത് ലാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അന്ന രേഷ്മരാജൻ, ഇന്ദ്രൻസ്, ടിനി ടോം, ഇർഷാദ്,സുധി കോപ്പ, കലാഭവൻ റഹ്മാൻ, അനീഷ് ജി മേനോൻ മാലാ പാർവതി, നവാസ് വള്ളിക്കുന്ന്, സ്വരാജ് ഗ്രാമിക തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. രചന ബിനുലാൽ ഉണ്ണി. റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം ജയചന്ദ്രൻ സംഗീതം നൽകുന്നു.

രജീഷ വിജയൻ നായികയായെത്തിയ ഫൈനൽസിന് ശേഷം ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതനാണ് ചിത്രം നിർമിക്കുന്നത്.

Read Previous

സുഭിക്ഷ കേരളം പദ്ധതി: ഒന്നര മാസത്തിനകം ലഭിച്ചത് 2800 ഏക്കര്‍ ഭൂമി

Read Next

ആവിക്കര സ്വദേശി ഖത്തറിൽ മരിച്ചു