ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മുംബൈ: ടീം ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിനിടെയാണ് വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചത്. ഇംഗ്ലണ്ട് പര്യടനത്തിലും തിളങ്ങാൻ കഴിയാതിരുന്നതിനെ തുടർന്നാണ് കോഹ്ലിക്ക് വിശ്രമം അനുവദിച്ചത്. മുൻ ഇന്ത്യൻ താരങ്ങളായ സുനിൽ ഗവാസ്കർ, കപിൽ ദേവ് എന്നിവരും ഈ നീക്കത്തെ വിമർശിച്ചു. ഏഷ്യാ കപ്പിന് മുന്നോടിയായി ഫോം വീണ്ടെടുക്കാനുള്ള മികച്ച അവസരമായിരുന്നു വെസ്റ്റ് ഇൻഡീസ് പര്യടനം. ടീം ഇന്ത്യയുടെ സിംബാബ്‍വെ പര്യടനത്തിൽ വിരാട് കോഹ്ലി കളിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്നാൽ ഈ വർഷം കോഹ്ലി ക്രിക്കറ്റിൽ വിശ്രമിക്കില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ഐപിഎൽ ഗവേണിങ് കൗൺസിൽ അംഗവുമായ പ്രഖ്യാൻ ഓജയാണ് ഇതു സംബന്ധിച്ചു പ്രതികരിച്ചത്. “വരാനിരിക്കുന്ന എല്ലാ പരമ്പരകളിലും വിരാട് കോഹ്ലി കളിക്കുമെന്നാണ് അറിവെന്ന്,” ഓജ ഒരു സ്പോർട്സ് ചാനലിനോട് പറഞ്ഞു. “വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് ശേഷം കോഹ്ലി എല്ലാ മത്സരങ്ങളും കളിക്കുമെന്ന് ഞാൻ അറിഞ്ഞു. കോഹ്ലി ഇനി ഒരു ഇടവേള എടുക്കുമെന്ന് ഞാൻ കരുതുന്നില്ല, അദ്ദേഹം പറഞ്ഞു.
“വിരാട് കോഹ്ലി വളരെ നന്നായി ബാറ്റ് ചെയ്യുന്നു. എന്നാൽ പലപ്പോഴും മാനസിക പ്രശ്നങ്ങളും ഇതിലേക്ക് കടന്നുവരാറുണ്ട്. അതും മനസ്സിൽ സൂക്ഷിക്കുക. ബെൻ സ്റ്റോക്സ് പറഞ്ഞതു നോക്കുക, പെട്രോൾ ഒഴിച്ചാൽ ഉടൻ ഓടാൻ ഞങ്ങൾ വാഹനങ്ങളല്ല. വിരാട് ലഭിക്കുന്ന അവസരങ്ങളിലെല്ലാം കളിക്കണം. കാരണം കളിച്ചില്ലെങ്കിൽ, എങ്ങനെ ആത്മവിശ്വാസം വീണ്ടെടുക്കാൻ കഴിയും? കോഹ്ലിയുടെ കഴിവിൽ ഞങ്ങൾക്ക് ഒരു പ്രശ്നവും കാണാൻ കഴിയില്ല. എന്നാൽ പ്രശ്നം സമയമാണ്.ഇത് കോഹ്ലിയുടെ ഫിറ്റ്നസിനെയും ബാധിക്കുന്നു,” പ്രഗ്യാൻ ഓജ പറഞ്ഞു.