നടുറോഡിൽ അതിക്രമം; ബാലരാമപുരത്ത് കുടുംബം സഞ്ചരിച്ച കാര്‍ അടിച്ചുതകര്‍ത്തു

തിരുവനന്തപുരം: ബാലരാമപുരത്ത് കുടുംബം സഞ്ചരിച്ചിരുന്ന കാർ അടിച്ചുതകർത്തു. കോട്ടയം സ്വദേശിയായ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് തകര്‍ത്തത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ഇവരുടെ മുന്നിലുണ്ടായിരുന്ന കാറിന്‍റെ പിറകിൽ ഇടിച്ചതാണ് കാരണം. ശ്രീകാര്യം സ്വദേശി അജിത് കുമാറാണ് കാർ തകർത്തതെന്ന് പൊലീസ് പറഞ്ഞു.

കൈത്തറി വസ്ത്രങ്ങൾ വാങ്ങാൻ ബാലരാമപുരത്ത് എത്തിയതായിരുന്നു കുടുംബം. ജോർജും ഭാര്യയും എട്ട് വയസ്സിന് താഴെയുള്ള മൂന്ന് കുട്ടികളുമാണ് കാറിലുണ്ടായിരുന്നത്. വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. അക്രമിയെ ഉടൻ തന്നെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

Read Previous

നിതീഷിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി

Read Next

സ്‌കാനിങ്ങിനെത്തിയ യുവതിയുടെ സ്വകാര്യദൃശ്യം പകര്‍ത്തിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്