ഗുജറാത്തിലെ വഡോദരയിൽ വ‍ര്‍ഗീയ സംഘര്‍ഷം; നാൽപ്പതിലധികം പേ‍ര്‍ അറസ്റ്റിൽ

വഡോദര: ഗുജറാത്തിലെ വഡോദരയിൽ വർഗീയ സംഘർഷം. രണ്ട് മതവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. അക്രമവുമായി ബന്ധപ്പെട്ട് 40 ലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

വഡോദരയിലെ സാൽവി പട്ടണത്തിൽ കഴിഞ്ഞ ദിവസമാണ് രണ്ട് മതവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായത്. പള്ളിയുടെ ആഘോഷങ്ങളുടെ ഭാഗമായി ഇലക്ട്രിക് പോസ്റ്റിൽ പതാക സ്ഥാപിക്കാൻ ഒരുങ്ങിയതാണ് സംഘർഷങ്ങളുടെ തുടക്കം. 

പോസ്റ്റിന് സമീപം ക്ഷേത്രമുണ്ടെന്ന് ചൂണ്ടിക്കാണ്ടി മറുവിഭാഗം എതിർപ്പുമായെത്തി. വാക്കുതർക്കം കയ്യാങ്കളിയിലേക്കും കല്ലേറിലേക്കും നയിച്ചു. കൂടുതൽ ആളുകൾ തടിച്ചുകൂടിയതോടെ സ്ഥിതി കൂടുതൽ വഷളായി. നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. പൊലീസ് എത്തി അക്രമികളെ പിരിച്ചുവിട്ടു. ഇരുവിഭാഗത്തിന്‍റെയും പരാതിയിൽ 40 ലധികം പേരെ അറസ്റ്റ് ചെയ്തു. വഡോദരയിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള ഖേദ ജില്ലയിലും മണിക്കൂറുകളുടെ വ്യത്യാസത്തിൽ സമാനമായ സംഭവം നടന്നു. 

K editor

Read Previous

പട്ടിയെ കൊല്ലുന്നവരെ നിയമപരമായി നേരിടും, കൊല്ലുന്നതല്ല പരിഹാരമെന്ന് എം.ബി. രാജേഷ്

Read Next

ശിഹാബ് ചോറ്റൂരിന് പാകിസ്ഥാന്‍ വിസ നിഷേധിച്ചു