വിനീത് കുമാര്‍ നായകനായി എത്തുന്ന ‘സൈമണ്‍ ഡാനിയേല്‍’ ആഗസ്റ്റ് 19 ന് തീയേറ്ററിൽ

സാജൻ ആന്‍റണി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് സൈമൺ ഡാനിയേൽ. വിനീത് കുമാർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്‍റെ രചന നിർവ്വഹിച്ചിരിക്കുന്നത് രാകേഷ് കുര്യാക്കോസാണ്. ചിത്രം ഓഗസ്റ്റ് 19ന് തീയേറ്ററുകളിലെത്തും. രാകേഷ് കുര്യാക്കോസാണ് ചിത്രം നിർമ്മിക്കുന്നത്.

മൈഗ്രേസ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം ഒരു നിധി വേട്ടയുടെ കഥയാണ് പറയുന്നത്. സംവിധായകൻ സാജൻ ആന്‍റണിയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത്. ദിവ്യ പിള്ളയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സംഗീത സംവിധായകൻ – വരുൺ കൃഷ്ണ, എഡിറ്റർ – ദീപു ജോസഫ്.

Read Previous

സസ്പൻസ് നിറച്ച്‌ സുരേഷ് ​ഗോപിയുടെ ‘പാപ്പൻ’ ട്രെയിലർ

Read Next

മംഗളവനത്തിന് സമീപത്തെ ഹൈക്കോടതിയുടെ പാര്‍ക്കിങ്: സുപ്രീം കോടതിയെ സമീപിച്ച് കേന്ദ്രം