ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: കേരളത്തിലെ ജനവാസ മേഖലകളിലേക്ക് പ്രവേശിച്ച് പരിസ്ഥിതി ലോല മേഖല അടയാളപ്പെടുത്തുന്നതിനുള്ള നടപടികൾ കർണാടക ആരംഭിച്ചു. കണ്ണൂർ അയ്യൻകുന്ന് പഞ്ചായത്തിലെ രണ്ട് വാർഡുകളിൽ വനാതിർത്തിയിൽ നിന്ന് 5 കിലോമീറ്ററോളം കേരളത്തിന്റെ അകത്തേക്ക് കടന്ന് പരിസ്ഥിതി ലോല മേഖല അടയാളപ്പെടുത്തുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.
കർണാടകയുടെ നടപടിയെ കുറിച്ച് കേരള സർക്കാരിനോ വനംവകുപ്പ് ഉദ്യോഗസ്ഥർക്കോ ഒരു വിവരവുമില്ല. കർണാടകയുമായി വനാതിർത്തി പങ്കിടുന്ന പാലത്തിൻകടവ് മുതൽ കളിതട്ടുംപാറ വരെയുള്ള 9 കിലോമീറ്റർ ദൂരത്തിൽ ആറ് സ്ഥലങ്ങളിലാണ് പരിസ്ഥിതി ലോല മേഖലയ്ക്കായി അടയാളപ്പെടുത്തൽ നടത്തിയത്. പ്രദേശത്ത് താമസിക്കുന്ന 300 ഓളം കുടുംബങ്ങൾ ഇക്കാര്യത്തിൽ ആശങ്കാകുലരാണ്.
കേരളത്തിലെ ബാരാപ്പോൾ ജലവൈദ്യുത പദ്ധതി, പവർ ഹൗസ്, കെ.എസ്.ടി.പി റീബിൽഡ് കേരള റോഡ്, പഞ്ചായത്ത് റോഡുകൾ എന്നിവയുൾപ്പെടെ 100 ഏക്കർ ഭൂമി പരിസ്ഥിതി ലോല മേഖലയിലായിരിക്കുമെന്ന് ആശങ്കയുണ്ട്. ചുവന്ന പെയിന്‍റ് ഉപയോഗിച്ച് അക്ഷരവും നമ്പറും കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥർ ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസത്തിനിടെ ഒരു ഘട്ടത്തിലും നാട്ടുകാരുടെ ശ്രദ്ധയിൽ പെടാത്ത തരത്തിലായിരുന്നു അടയാളപ്പെടുത്തൽ.