ജൂലൈ 28ന് ഇന്ത്യയിലെ ആദ്യത്തെ ത്രീഡി ത്രില്ലർ ചിത്രമായ വിക്രാന്ത് റോണ തീയേറ്ററുകളിൽ റിലീസ് ചെയ്യും

ഇന്ത്യയിലെ ആദ്യ ത്രിഡി ക്രൈം ത്രില്ലർ ചിത്രമാണ് വിക്രാന്ത് റോണ. കേരളത്തിലെ തീയേറ്ററുകളിലേക്ക് ദുല്‍ഖര്‍ സല്‍മാന്‍ അവതിരിപ്പിക്കുന്ന ആദ്യ അന്യ ഭാഷാ പാന്‍ ഇന്ത്യാ ചിത്രം കൂടിയാണിത്. ചിത്രത്തിന്‍റെ പ്രിവ്യൂ കണ്ടതിന് ശേഷം വേഫെറർ ഫിലിംസ് ചിത്രത്തിന്‍റെ റിലീസിന് തയ്യാറെടുക്കുകയാണ്. രാജമൗലി ചിത്രമായ ഈച്ചയിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന കിച്ച സുദീപ് അഭിനയിച്ച ചിത്രം മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്‍റെ ട്രെയിലറിനും ഗാനങ്ങൾക്കും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. അനൂപ് ഭണ്ഡാരി സംവിധാനം ചെയ്ത ചിത്രം ഇതിനകം 110 ദശലക്ഷത്തിലധികം വ്യൂസ് നേടിക്കഴിഞ്ഞു. ശാലിനി ജാക്ക് മഞ്ജുവും അലങ്കാർ പാണ്ഡ്യനും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നിർമ്മിക്കുന്നത് സുദീപിന്‍റെ കിച്ച ക്രിയേഷൻസാണ്.

Read Previous

സൂര്യയുടെ ജന്മദിനം; ‘വാടിവാസല്‍’ ടീമിന്റെ സമ്മാനം പ്രഖ്യാപിച്ച് നിര്‍മ്മാതാവ്

Read Next

എകെജി സെന്‍റര്‍ ആക്രമണ കേസ് ക്രൈംബ്രാഞ്ചിന്