ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഹൈദരാബാദ്: ഒരു സ്വകാര്യ കമ്പനി വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ആദ്യ വിക്ഷേപണ വാഹനം വിക്ഷേപണത്തിന് തയ്യാറെടുക്കുന്നു. ഹൈദരാബാദ് ആസ്ഥാനമായുള്ള സ്കൈറൂട്ടിന്‍റെ വിക്രം-എസ് റോക്കറ്റ് വിക്ഷേപണത്തിന് ഒരുങ്ങുകയാണ്. നവംബർ 12നും 16നും ഇടയിലുള്ള ദിവസം ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപണം നടക്കുക. ഇന്ത്യയിലെ സ്വകാര്യ ബഹിരാകാശ വിക്ഷേപണങ്ങളുടെ തുടക്കമായിരിക്കും ഇത്. വിക്രം-എസ് റോക്കറ്റ് മൂന്ന് ഉപഗ്രഹങ്ങൾ ആണ് വഹിക്കുക. പ്രാരംഭ് എന്നാണ് ദൗത്യത്തിൻ്റെ പേര്.
കാലാവസ്ഥയെ അടിസ്ഥാനമാക്കി വിക്ഷേപണത്തിനുള്ള അന്തിമ തീയതി തീരുമാനിക്കും. വിക്രം-എസ് ഒരു സിംഗിൾ-സ്റ്റേജ് സബ്-ഓർബിറ്റൽ വിക്ഷേപണ വാഹനമാണ്. വിക്രം സീരീസ് ലോഞ്ച് വെഹിക്കിളുകളിലെ സാങ്കേതികവിദ്യ വിലയിരുത്താൻ ഈ വിക്ഷേപണത്തിലൂടെ സാധിക്കുമെന്ന് സ്കൈറൂട്ട് സഹസ്ഥാപകനും സിഇഒയുമായ നാഗ ഭാരത് ധാക്ക പറഞ്ഞു.
മൂന്ന് വിക്രം റോക്കറ്റുകളാണ് കമ്പനി വികസിപ്പിക്കുന്നത്. അവ വിവിധ ഖര, ക്രയോജനിക് ഇന്ധനങ്ങളിൽ ആണ് പ്രവർത്തിക്കുന്നത്. 2960 കിലോഗ്രാമിനും 560 കിലോഗ്രാമിനും ഇടയിൽ ഭാരം സൺ സിങ്ക്രണസ് പോളാർ ഓർബിറ്റിലേക്ക് വഹിക്കാൻ ഇവയ്ക്ക് കഴിയും.