Breaking News :

വിക്രം അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ

ചെന്നൈ: ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ വിക്രം അപകടനില തരണം ചെയ്തു. ആശുപത്രി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താരത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കുകയും ചെയ്തു. വൈകുന്നേരം ആശുപത്രി മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കും. വിക്രമിനെ ഇന്ന് തന്നെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തേക്കുമെന്നാണ് സൂചന.

വിക്രം നായകനാകുന്ന ‘പൊന്നിയിൻ സെൽവന്റെ’ ടീസർ ലോഞ്ച് ഇന്ന് വൈകിട്ട് 6 മണിക്ക് ചെന്നൈയിൽ നടക്കും. ഇതിനിടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

Read Previous

“‘അമ്പും വില്ലും’ വിട്ടുതരില്ല, തിരഞ്ഞെടുപ്പ് നടത്തൂ”

Read Next

ഉദ്ഘാടനം കഴിഞ്ഞതെ തകര്‍ന്ന് നര്‍മദ കനാൽ: പരിഹസിച്ച് പ്രതിപക്ഷം