കോബ്ര ഓഡിയോ ലോഞ്ചിൽ വിക്രം എത്തി

ചിയാൻ വിക്രമിനെ നായകനാക്കി അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത ‘കോബ്ര’യുടെ ഓഡിയോ ലോഞ്ച് ഇന്നലെ നടന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ച വിക്രമും ചടങ്ങിൽ പങ്കെടുത്തിരുന്നു. നെഞ്ചുവേദനയും കടുത്ത പനിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, ഹൃദയസ്തംഭനം ഉണ്ടായിട്ടില്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നു. വിക്രം നായകനായി എത്തുന്ന ‘പൊന്നിയിൻ സെൽവൻ’ എന്ന ചിത്രത്തിന്‍റെ ടീസറും അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഏറെക്കാലമായി തിയേറ്ററുകളിൽ വലിയ വിജയം നേടാൻ കഴിയാതിരുന്ന വിക്രം ഈ ചിത്രങ്ങളിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്.

Read Previous

സുസ്മിത സെന്നിന്റെ ‘ആര്യ’ സീസൺ മൂന്നിലേക്ക്

Read Next

ശിവ രാജ്കുമാറിന് ഇന്ന് 60 വയസ്സ് തികയുന്നു