വിജയ്-ലോകേഷ് കനകരാജ് ചിത്രത്തിൽ നടൻ വിശാലുമുണ്ടെന്ന് സൂചന

കമൽ ഹാസൻ നായകനായ ‘വിക്രം’ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘ദളപതി 67’ വാർത്തകളിൽ നിറയുകയാണ്. ഒരു മൾട്ടി സ്റ്റാർ സിനിമ എന്ന നിലയിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. തമിഴ് സിനിമയിലെ മുൻനിര യുവതാരം വിശാലും ചിത്രത്തിൽ അഭിനയിച്ചേക്കുമെന്ന സൂചനകൾ ശക്തമാണ്.

ആദിക് രവിചന്ദർ സംവിധാനം ചെയ്യുന്ന ‘മാർക്ക് ആന്‍റണി’ എന്ന ചിത്രത്തിലാണ് വിശാൽ ഇപ്പോൾ അഭിനയിക്കുന്നത്. ലോകേഷ് കനകരാജ് ചിത്രത്തിന്‍റെ സെറ്റുകൾ സന്ദർശിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നേരത്തെ പൃഥ്വിരാജിനെയും ഒരു പ്രധാന കഥാപാത്രത്തിനായി പരിഗണിച്ചിരുന്നു. ചിത്രത്തിലെ മലയാളി സാന്നിധ്യമാണ് മാത്യു തോമസ്. സഞ്ജയ് ദത്താണ് വില്ലൻ വേഷം അവതരിപ്പിക്കുന്നത്.

വിക്രം എന്ന സൂപ്പർഹിറ്റിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദളപതി 67’. വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു മാസ്റ്റർ. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന വാരിസ് എന്ന ചിത്രത്തിലാണ് വിജയ് ഇപ്പോൾ അഭിനയിക്കുന്നത്. പ്രമോഷണൽ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം ദളപതി 67 ന്‍റെ ചിത്രീകരണം ആരംഭിക്കും. പൊങ്കൽ റിലീസായി ജനുവരിയിലാണ് വാരിസ് റിലീസ് ചെയ്യുന്നത്.

Read Previous

‘ബറോസി’ൽ നിന്നു തന്നെ മാറ്റി; വെളിപ്പെടുത്തലുമായി ജിജോ പുന്നോസ്

Read Next

ഇരട്ട നരബലിക്കേസ്; ഡിഎന്‍എ പരിശോധനാ ഫലം പുറത്ത്