‘വൃഷഭ’യിൽ മോഹൻലാലിനൊപ്പം വിജയ് ദേവരകൊണ്ടയും

മോഹൻലാലിനെ നായകനാക്കി കന്നട സംവിധായകൻ നന്ദ കിഷോർ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രമാണ് ‘വൃഷഭ’. മലയാളം-തെലുങ്ക് ഭാഷകളിൽ പുറത്തിറങ്ങുന്ന സിനിമ, കന്നട,തമിഴ്,ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ സിനിമയിൽ മോഹൻലാലിനൊപ്പം തെന്നിന്ത്യൻ യുവതാരം വിജയ് ദേവരകൊണ്ടയും പ്രധാനവേഷത്തിലെത്തുന്നു എന്ന വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്.

മോഹൻലാലിന്റെ മകന്റെ വേഷത്തിലാണ് വിജയ് ദേവരകൊണ്ട എത്തുന്നതെന്നാണ് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി സംവിധായകൻ നന്ദ കിഷോർ വിജയുമായി ചർച്ചകൾ നടത്തിക്കഴിഞ്ഞു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പീരിയഡ് ആക്ഷൻ ഡ്രാമയായ ‘വൃഷഭ’യുടെ ചിത്രീകരണം 2023 ൽ ആരംഭിക്കും.

ആക്ഷൻ, വൈകാരിക മുഹൂർത്തങ്ങൾ എന്നിവക്ക് പ്രാധാന്യം നൽകുന്ന, അച്ഛൻ-മകൻ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണെന്ന് സംവിധായകൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അഭിഷേക് വ്യാസ്, പ്രവീർ സിംഗ്, ശ്യാം സുന്ദർ എന്നിവരാണ് സിനിമയുടെ നിർമ്മാതാക്കൾ.

Read Previous

പ്രിയ വർഗീസിന് മതിയായ അധ്യാപന പരിചയമില്ല; ഹൈക്കോടതി

Read Next

കരിക്ക് താരം അര്‍ജുന്‍ രത്തന്‍ വിവാഹിതനായി