വിദ്യാസാഗർ വീണിടത്ത് നിന്ന് ഉരുളുന്നു

വാർത്തകൾക്ക് പിന്നിൽ കോൺഗ്രസ് നേതാക്കളെന്ന് വിദ്യാസാഗർ

ബേക്കൽ: കാസർകോട് ഡിസിസി ജനറൽ സെക്രട്ടറി കോട്ടിക്കുളത്തെ വി.ആർ.വിദ്യാസാഗർ വീണിടത്ത് നിന്ന് ഉരുളുന്നു. ലേറ്റസ്റ്റ് പത്രം വിദ്യാസാഗറിനോട് സഹോദരന്റെ  മരണത്തിൽ കൃതജ്ഞത പരസ്യം ആവശ്യപ്പെട്ടിരുന്നുവെന്നും, പരസ്യം കൊടുക്കാതിരുന്നതിനാലാണ് ഡിസിസിയുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ പുറത്തുവിട്ട നീലച്ചിത്തെക്കുറിച്ച് ലേറ്റസ്റ്റ്  വാർത്ത പ്രസിദ്ധീകരിച്ചതെന്നും, ആദ്യ ദിവസം ഫേസ്ബുക്കിൽ  കുറിച്ച വിദ്യാസാഗർ  പിന്നീട്,  തന്നെക്കുറിച്ചുള്ള വാർത്ത പ്രസിദ്ധീകരിക്കാതിരിക്കാൻ  പാലക്കുന്നിലുള്ള ലേറ്റസ്റ്റിന്റെ അഭ്യുദയകാംക്ഷി പണമാവശ്യപ്പെട്ടുവെന്നും കുറിച്ചിരുന്നു.

വിദ്യാസാഗർ ലേറ്റസ്റ്റിനെതിരെ നടത്തിയ സാമ്പത്തിക ആരോപണത്തെ  ലേറ്റസ്റ്റ് മാനേജിംഗ് എഡിറ്റർ ഇന്നലെ വെല്ലുവിളിച്ചിരുന്നു. വിദ്യാസാഗർ അദ്ദേഹത്തിന്റെ  ആരോപണത്തിൽ,  പണമാവശ്യപ്പെട്ടുവെന്ന് പറഞ്ഞ അഭ്യുദയകാംക്ഷി ആരാണെന്ന് വെളിപ്പെടുത്തണമെന്ന പത്രാധിപരുടെ ആവശ്യത്തോട് ഇന്നുച്ചവരെയും,  വിദ്യാസാഗർ ഫേസ്ബുക്കിൽ പ്രതികരിച്ചിട്ടില്ല.

പകരം ഇന്നലെ രാത്രി 11-48 മണിക്ക് വിദ്യാസാഗർ ഫേസ്ബുക്കിൽ  പുറത്തുവിട്ട വാക്കുകൾ ശ്രദ്ധിക്കുക: ” എനിക്കെതിരെ ലേറ്റസ്റ്റ് പടച്ചുവിടുന്ന വാർത്തകൾക്ക് പിന്നിൽ ചില കോൺഗ്രസ് നേതാക്കൾ” എന്നാണ്. ലേറ്റസ്റ്റിനെതിരെ വിദ്യാസഗർ ഉന്നയിച്ച സാമ്പത്തിക ആരോപണത്തിൽ പണം ആവശ്യപ്പെട്ട അഭ്യുദയകാംക്ഷിയുടെ പേരു വിവരങ്ങൾ സമൂഹ മധ്യത്തിൽ വെളിപ്പെടുത്തേണ്ട ബാധ്യതയും കടമയും പൊതു പ്രവർത്തകൻ എന്ന നിലയിൽ തീർച്ചയായും വിദ്യാസാഗറിനുണ്ടായിട്ടും, കാസർകോട് ഡിസിസിയുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ സ്ത്രീയും പുരുഷനും തമ്മിലുള്ള പച്ചയായ ലൈംഗികവേഴ്ച പുറത്തുവിട്ട സംഭവം നാട് ചർച്ച ചെയ്യുകയും,  വിദ്യാസാഗറിനെതിരെ കടുത്ത പ്രതിഷേധമുയരുകയും ചെയ്തതിലുള്ള ജാള്യത മറക്കാനാണ് ലേറ്റസ്റ്റിനെതിരെ വിദ്യാസാഗർ സാമ്പത്തിക  ആരോപണമുന്നയിച്ചതെന്ന് അദ്ദേഹത്തിന്റെ മൗനം  വ്യക്തമാക്കുന്നു. ലേറ്റസ്റ്റ് മുന്നോട്ടുവെച്ച ആവശ്യത്തിൽ നിന്ന്  ഒളിച്ചോടിയ വിദ്യാസാഗർ ഇപ്പോൾ നീലച്ചിത്ര ഉത്തരവാദിത്വം കോൺഗ്രസ് നേതാക്കളുടെ തലയിലിട്ട് ഓടിയൊളിക്കാൻ  ശ്രമിക്കുകയാണ്. വാർത്ത ഒഴിവാക്കാൻ  പണം ആവശ്യപ്പെട്ടുവെന്ന് സാഗർ പറയുന്ന ലേറ്റസ്റ്റിന്റെ അഭ്യുദയകാംക്ഷിയുടെ പേര് വൈകാതെ വിദ്യാസാഗർ വെളിപ്പെടുത്തണമെന്നും, അങ്ങിനെ അദ്ദേഹം  വെളിപ്പെടുത്താതെ വരികയാണെങ്കിൽ വിദ്യാസാഗറിന് സമൂഹത്തിൽ ഉണങ്ങിയ  പുല്ലിന്റെ വിലപോലുമുണ്ടാവില്ലെന്നും, ലേറ്റസ്റ്റ് പത്രാധിപർ അരവിന്ദൻ മാണിക്കോത്ത് ഇന്ന് ആവശ്യപ്പെട്ടു.

LatestDaily

Read Previous

ശിൽപ്പ കാസർകോട് പോലീസ് മേധാവി

Read Next

അഞ്ജന: സത്യം മറയ്ക്കുള്ളിൽ