കെപിസിസി ജനറൽ സെക്രട്ടറിയെ സ്വാധീനിക്കാൻ വിദ്യാസാഗർ

ബേക്കൽ: ഡിസിസി വാട്ട്സാപ്പിൽ നീലച്ചിത്രം കുത്തിത്തിരുകിയ, കോട്ടിക്കുളത്തെ വി.ആർ, വിദ്യാസാഗർ കാസർകോട് ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി ജി.രതികുമാറിനെ സ്വാധീനിക്കാൻ ഗൂഢ നീക്കം നടത്തി. രതികുമാറിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ടുള്ള ഏറ്റവും പുതിയ വാട്ട്സാപ്പ് പോസ്റ്റുമായാണ് വിദ്യാസാർ ഇന്നലെ  രംഗത്തു വന്നത്. നീലച്ചിത്രത്തിനെതിരെ കെപിസിസിക്ക് ലഭിച്ചിട്ടുള്ള പരാതി അന്വേഷിക്കേണ്ടത് ജി.രതികുമാറാണ്. അദ്ദേഹം എത്രയും പെട്ടന്ന് കാസർകോട് ഡിസിസിയിൽ അന്വേഷണത്തിന് എത്തുമെന്ന് സൂചനയുണ്ട്. ഈ സാഹചര്യത്തിൽ രതികുമാറിനെ സ്വാധീനിക്കാനാണ്, അദ്ദേഹത്തിന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് വിദ്യാസാഗർ  വാട്ട്സാപ്പിൽ പോസ്റ്റിട്ടത്. ജി.രതികുമാർ കാസർകോടിന്റെ സംഘടനാ ചുമതല ഏറ്റെടുത്തിട്ട് വർഷം 2 കഴിഞ്ഞു. ഇപ്പോൾ എന്തിനാണ് അദ്ദേഹത്തിന് അഭിവാദ്യം അർപ്പിച്ച് പോസ്റ്റിട്ടതെന്നാണ് ജില്ലയിലെ കോൺഗ്രസ് പ്രവർത്തകരുടെ ചോദ്യം. വിദ്യാസാഗറിനെ ഡിസിസി ജനറൽ സെക്രട്ടറി പദവിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർ കെപിസിസിക്ക്  നിരവധി മെയിൽ സന്ദേശങ്ങൾ അയച്ചിട്ടുണ്ട്.

Read Previous

മെട്രോ മുഹമ്മദ്ഹാജിയെ മൈത്ര ആശുപത്രിയിൽ

Read Next

കാഞ്ഞങ്ങാട് ആർ.ടി.ഒ ഓഫീസിൽ കൈക്കൂലി കണക്ക് പറഞ്ഞ് വാങ്ങുന്നു