വിദ്യാസാഗർ-ലാൽ ജോസ് കൂട്ടുകെട്ടിൽ ‘സോളമന്‍റെ തേനീച്ചകള്‍’ ഇന്ന് തിയേറ്ററുകളിലെത്തുന്നു

ജോജു ജോർജ്ജിനെ നായകനാക്കി ലാൽജോസ് സംവിധാനം ചെയ്യുന്ന ‘സോളമന്‍റെ തേനീച്ചകള്‍’ ഇന്ന് തിയേറ്ററുകളിലെത്തും. മഴവിൽ മനോരമ ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘നായക നായകൻ’ എന്ന റിയാലിറ്റി ഷോയിലൂടെ തെരഞ്ഞെടുക്കപ്പെട്ട നാല് പേരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
പി.ജി. പ്രഗീഷ് രചന നിർവഹിക്കുന്ന ചിത്രത്തിൽ ജോണി ആന്‍റണിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വിദ്യാസാഗറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം വിദ്യാസാഗർ മലയാളത്തിലെ തന്‍റെ പ്രിയപ്പെട്ട സംവിധായകനൊപ്പം ഒന്നിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ലാൽ ജോസിന്‍റെ എൽ.ജെ ഫിലിംസാണ് ചിത്രം അവതരിപ്പിക്കുന്നത്.

Read Previous

സിവിക് ചന്ദ്രനെതിരായ കേസ്; കോടതി പരാമർശത്തെ അപലപിച്ച് ദേശീയ വനിതാ കമ്മീഷൻ

Read Next

യുഎഇ സുൽത്താൻ ബഹിരാകാശ യാത്രയ്ക്കൊരുങ്ങുന്നു