വിധുബാലയ്ക്ക് എതിരെ കടുത്ത നടപടികളുണ്ടാവില്

നീലേശ്വരം:  സുഹ്യത്തായ യുവാവുമായുള്ള സെൽഫോൺ ശബ്ദരേഖ ചോർന്നു പോയ സംഭവത്തിൽ കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് മുൻ അധ്യക്ഷ വിധു ബാലയ്ക്ക് എതിരെ കടുത്ത പാർട്ടി നടപടികൾ ഉണ്ടാവില്ല. ബിരിക്കുളം കാളിയാനം സ്വദേശി ഉമേശനും വിധുബാലയും തമ്മിലുള്ള സംഭാഷണമാണ് സെൽഫോണിൽ നിന്ന് ചോർന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്.

ശബ്ദരേഖ ചോർന്ന സംഭവത്തിൽ കഴിഞ്ഞ ദിവസം പാർട്ടി നീലേശ്വരം ഏസി സെന്റർ ചോയ്യങ്കോട് ചേർന്നിരുന്നു. യോഗത്തിൽ കെ. പി. സതീഷ് ചന്ദ്രൻ, ടി. കെ. രവി, വി. കെ. രാജൻ, ഏരിയാ സിക്രട്ടറി എം. രാജൻ, വിധു ബാല, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ലക്ഷ്മി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഫോൺ ശബ്ദരേഖ തന്റേതു തന്നെയാണെന്ന് യോഗത്തിൽ വിധുബാല സമ്മതിച്ചു. യോഗം അവസാനിക്കുന്നതിന് മുമ്പ് നേരം വൈകിയതിനാൽ വിധു ബാല പോവുകയും ചെയ്തു. വിധു ബാലയ്ക്ക് എതിരെ ശബ്ദ രേഖയുടെ പേരിൽ നടപടി വേണമെന്ന് എം. ലക്ഷ്മി ആവശ്യപ്പെട്ടുവെങ്കിലും, തീരുമാനമൊന്നും എടുക്കാതെ ഏസി യോഗം പിരിയുകയായിരുന്നു. കിനാനൂർ കരിന്തളം ലോക്കൽ കമ്മിറ്റിയംഗവും, ജനാധിപത്യ മഹിള അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗവുമാണ് വിധു ബാല.

മനഃപൂർവ്വമല്ലാത്ത ഒരു ശബ്ദരേഖയുടെ പേരിൽ മുൻഗ്രാമ പഞ്ചായത്ത് അധ്യക്ഷയ്ക്കെതിരെ കടുത്ത നടപടികളൊന്നും പാർട്ടിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകാനിടയില്ല. കഴിഞ്ഞ 5 വർഷക്കാലം കിനാനൂർ– കരിന്തളം ഗ്രാമ പഞ്ചായത്ത് അധ്യക്ഷ പദവിയിലിരുന്ന വിധു ബാല ഈ പഞ്ചായത്തിൽ 480 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.

വിധു ബാലയോട് സെൽഫോണിൽ സംസാരിച്ച കാളിയാനം ഉമേശൻ ഡിവൈഎഫ്ഐ മുൻ വില്ലേജ് സിക്രട്ടറിയും, പാർട്ടി ബ്രാഞ്ച് സിക്രട്ടറിയുമായിരുന്നു. മുക്കുപണ്ടവുമായി ബന്ധപ്പെട്ട് നേരത്തെ പാർട്ടി നടപടി നേരിട്ട യുവാവാണ് കാളിയാനം ഉമേശൻ. ഉമേശൻ ബോധപൂർവ്വം  വിധുബാലയെ വിളിച്ച് സംഭാഷണം റെക്കാർഡ് ചെയ്യാനും, ഈ ശബ്ദ രേഖ പുറത്തു വിടാനുമുള്ള സാധ്യത കാണുന്നില്ല.

തന്റെ ഫോണിൽ യാന്ത്രികമായി രേഖപ്പെടുത്തിയ ശബ്ദരേഖ കൊച്ചു കുട്ടി ഫോൺ കൈകാര്യം  ചെയ്തപ്പോൾ മറ്റാരുടേയോ നമ്പറിലേക്ക്  പോയതാണെന്ന ഒരു കുറ്റസമ്മതം,  സംഭാഷണം ചോർന്നതിന് ശേഷം ഉമേശൻ പുറത്തുവിട്ടിരുന്നുവെങ്കിലും,  ഈ കുറ്റസമ്മതം അത്ര കണ്ട് വിശ്വസനീയവുമല്ല. ശബ്ദ രേഖ വിഷയം ചർച്ച ചെയ്യാൻ നീലേശ്വരം ഏസി മെയ് 2–ന് ശേഷം വീണ്ടും ചേരും. 

LatestDaily

Read Previous

നീലേശ്വരം പോലീസിൽ കോവിഡ് രോഗികൾ 26

Read Next

വീട് വിട്ട വിമുക്ത ഭടനെയും, ഭർതൃമതിയെയും കണ്ടെത്താനായില്ല