ഓടി രക്ഷപെട്ടെന്ന് പ്രചരിക്കുന്ന വിഡിയോ; പ്രതികരണവുമായി നടൻ വിനീത് ശ്രീനിവാസൻ

കൊച്ചി: ആലപ്പുഴ വാരനാട് ദേവീക്ഷേത്രത്തിലെ ഗാനമേളയ്ക്ക് ശേഷം ഓടി രക്ഷപ്പെട്ടു എന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ. ആരും ഒരു തരത്തിലുമുള്ള ശാരീരിക ഉപദ്രവം വരുത്തിയിട്ടില്ലെന്നും ഓരോ പാട്ടും കൂടെ പാടിയ സഹൃദയരായ ജനങ്ങളാണ് ഇപ്പോഴും മനസ്സിൽ ഉള്ളതെന്നും വിനീത് സോഷ്യൽ മീഡിയയിൽ കുറിച്ചു.

“വാരനാട് ക്ഷേത്രത്തിൽ നടന്ന ഗാനമേള സംബന്ധിച്ച് ധാരാളം വാർത്തകളും വീഡിയോകളും വന്നതിനാലാണ് ഞാനിത് എഴുതുന്നത്. സമീപകാലത്ത് ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ച് പാടിയ വേദികളിൽ ഒന്നായിരുന്നു അത്. പരിപാടിയുടെ അവസാനം, ആളുകളുടെ അനിയന്ത്രിതമായ തിരക്ക് കാരണം ഗാനമേള അവസാനിപ്പിച്ച് പുറത്തു കടക്കേണ്ട സാഹചര്യം വന്നു. വണ്ടിയിൽ കയറാൻ നിർവാഹമില്ലാത്തതുകൊണ്ട്, വണ്ടി വരെ അൽപദൂരം ഓടേണ്ടിവന്നു”. അല്ലാതെ ആരും ഒരുതരത്തിലുമുള്ള ദേഹോപദ്രവവും ഉണ്ടാക്കിയിട്ടില്ലെന്ന് വിനീത് പറഞ്ഞു.

Read Previous

ടിക്കറ്റ് വിൽപ്പന മോശം; അക്ഷയ് കുമാറിന്‍റെ താരനിശ ഉപേക്ഷിച്ചു

Read Next

മൊബൈൽ ഇന്റർനെറ്റ് വേഗത; ഇന്ത്യ ലോകത്ത് 69-ാം സ്ഥാനത്ത്