വീഡിയോ ഗ്രാഫർ തൂങ്ങിമരിച്ചു

നീലശ്വരം:  വീഡിയോ ഗ്രാഫറെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നീലേശ്വരം പോലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്തു. ഫ്രീലാന്റ് വീഡിയോ ഗ്രാഫറായ മടിക്കൈ എരിക്കുളത്തെ സുരേഷ് മേലാങ്കോട്ടിനെയാണ് 43, ഇന്നലെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പുതുതായി നിർമ്മിച്ച വീട്ടിനുള്ളിലാണ് യുവാവ് തൂങ്ങിമരിച്ചത്.

കേരള ഫോട്ടോ ഗ്രാഫേഴ്സ് ആന്റ് വീഡിയോ ഗ്രാഫേഴ്സ്  യൂണിയൻ സിഐടിയു മുൻ ജില്ലാ കമ്മിറ്റിയംഗമായിരുന്നു.  മൃതദേഹം ഹോസ്ദുർഗ്ഗ് പോലീസ് ഇൻക്വസ്റ്റ് നടത്തി കോവിഡ് പ്രോട്ടോക്കോൾ പ്രകാരം  പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറി. ഭാര്യ: രാജിനി. സഹോദരി: ശ്രീജ. 

Read Previous

ഏ. ഹമീദ് ഹാജിയെ മുസ് ലീം ലീഗ് ജില്ലാ കൗൺസിൽ അംഗത്വത്തിൽ നിന്നൊഴിവാക്കണമെന്നാവശ്യം

Read Next

സാന്ത്വന സ്പര്‍ശം: രണ്ടാം ദിനം 1791 പരാതികള്‍ രണ്ടു ദിവസം ആകെ 4261 പരാതികള്‍