ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് ആറിന് വോട്ടെടുപ്പ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫ് ഇന്ത്യ അറിയിച്ചു. ആവശ്യമെങ്കിൽ വോട്ടെണ്ണലും അന്നേ ദിവസം തന്നെ നടത്തും. തിരഞ്ഞെടുപ്പ് വിജ്ഞാപനം ജൂലൈ അഞ്ചിന് പുറപ്പെടുവിക്കും. നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിൻറെ കാലാവധി ഓഗസ്റ്റ് 10ന് അവസാനിക്കാനിരിക്കെയാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്.
വിജ്ഞാപനം പുറപ്പെടുവിച്ച ശേഷം ജൂലൈ 19 വരെ സ്ഥാനാർത്ഥികൾക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. സൂക്ഷ്മപരിശോധന ജൂലൈ 20ൻ നടക്കും. 22 വരെ സ്ഥാനാർത്ഥിത്വം പിന്വലിക്കാം. രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് വോട്ടെടുപ്പ്. ആനുപാതിക പ്രാതിനിധ്യ സമ്പ്രദായത്തിലൂടെ പാർലമെൻറിൻറെ ഇരുസഭകളിലെയും അംഗങ്ങൾ ഉൾപ്പെടുന്ന ഇലക്ടറൽ കോളേജ് വഴിയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇരുസഭകളിലെയും അംഗങ്ങൾ വോട്ട് രേഖപ്പെടുത്തും.
വൈസ് പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ ആർ ക്കാണ് മത്സരിക്കാനാവുക?