കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിൽ വൈസ് ചെയർമാൻ പദവി എന്തുകൊണ്ടും ഐഎൻഎല്ലിനാണെന്നും, ഈ സ്ഥാനം മറ്റൊരു കക്ഷിക്കും വിട്ടു കൊടുക്കില്ലെന്ന് ഐഎൻഎൽ പാർട്ടി വക്താവ് വെളിപ്പെടുത്തി. നഗരസഭയിൽ കഴിഞ്ഞ തവണ ഐഎൻഎല്ലിന് രണ്ട് അംഗങ്ങളായിരുന്നുവെങ്കിൽ, ഇത്തവണ മൂന്നംഗങ്ങളുണ്ട്.
കഴിഞ്ഞ തവണ വൈസ് ചെയർപേഴ്സൺ പദവി ഐഎൻഎല്ലിന് ലഭിച്ചു.
ഇത്തവണ ഈ പദവി സിപിഎം സ്വന്തമാക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും, ഇനി ഏതെങ്കിലും കാരണത്താൽ പദവി ആവശ്യപ്പെട്ടാലും, ഈ പദവി വിട്ടുകൊടുക്കില്ലെന്നും പാർട്ടി വക്താവ് പറഞ്ഞു. വൈസ് ചെയർമാൻ പദവി വിട്ടുകൊടുക്കില്ലെന്ന ഐഎൻഎല്ലിന്റെ തീരുമാനം അർത്ഥ ശങ്കയ്ക്കിടയില്ലാത്ത വിധം പുറത്തുവന്നതോടെ, ഐഎൻഎൽ അംഗം പടന്നക്കാട്ടെ ബിൽടെക്ക് അബ്ദുല്ല നഗരസഭ വൈസ് ചെയർമാൻ ആകുമെന്ന് ഉറപ്പായി.