മുതിര്‍ന്ന തെലുങ്ക് നടനും മഹേഷ് ബാബുവിന്റെ പിതാവുമായ കൃഷ്ണ അന്തരിച്ചു

ഹൈദരാബാദ്: മുതിർന്ന തെലുങ്ക് നടനും മഹേഷ് ബാബുവിന്റെ പിതാവുമായ കൃഷ്ണ (80) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഹൈദരാബാദിലെ സ്വകാര്യ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ തിങ്കളാഴ്ച പുലര്‍ച്ചെയാണ് കൃഷ്ണയെ പ്രവേശിപ്പിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ചൊവ്വാഴ്ച പുലർച്ചെ 4 മണിയോടെയാണ് അന്ത്യം.

1960 കളിൽ തെലുങ്ക് സിനിമയിലെ സൂപ്പർസ്റ്റാറായിരുന്നു കൃഷ്ണ. 1943 ൽ ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ ജനിച്ചു. അദ്ദേഹത്തിന്‍റെ യഥാർത്ഥ പേര് ഘട്ടമനേനി ശിവരാമ കൃഷ്ണമൂര്‍ത്തി എന്നാണ്. ഇന്ദിരാ ദേവി, നടി വിജയനിര്‍മല എന്നിവര്‍ ഭാര്യമാരായിരുന്നു.

1960 കളിൽ ആരംഭിച്ച കരിയറിൽ 350 ലധികം സിനിമകളിൽ അഭിനയിച്ചു.

Read Previous

നെഹ്റു വർഗീയ ഫാസിസ്റ്റുകളോട് സന്ധി ചെയ്തുവെന്ന പരാമർശം വാക്കുപിഴ: കെ.സുധാകരന്‍

Read Next

സഹോദരിമാരോട് ലൈംഗികാതിക്രമം; പൊലീസുകാരന് സസ്പെൻഷൻ