ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ലോസ് ആഞ്ജലിസ്: ഹോളിവുഡ് സംവിധായകൻ വുള്‍ഫ്ഗാങ് പീറ്റേഴ്സന്‍ അന്തരിച്ചു. പാൻക്രിയാറ്റിക് അർബുദത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം. ലോസ് ആഞ്ജലിസിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.
ജർമ്മൻ നഗരമായ എംഡെനിൽ ജനിച്ച വുള്‍ഫ്ഗാങ് പീറ്റേഴ്സന്‍ 1982 ൽ ദസ് ബൂട്ട് എന്ന ചിത്രത്തിലൂടെ പ്രശസ്തിയിലേക്ക് ഉയർന്നു. രണ്ടാം ലോകമഹായുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ ജർമ്മൻ നാവിക കപ്പലിൽ കുടുങ്ങിയ ആളുകളുടെ കഥയാണ് ദസ് ബൂട്ട് പറയുന്നത്. ഡസ് ബൂട്ട്സ് അതുവരെ നിർമ്മിച്ച ഏറ്റവും ചെലവേറിയ ജർമ്മൻ സിനിമകളിൽ ഒന്നായിരുന്നു.
പിന്നീട്, ഹോളിവുഡിൽ വ്യത്യസ്തവും ശ്രദ്ധേയവുമായ നിരവധി ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചു. ക്ലിക്ലിന്റ് ഈസ്റ്റ് വുഡ് അഭിനയിച്ച ഇന്‍ ദ ലൈന്‍ ഓഫ് ഫയര്‍, എയര്‍ ഫോഴ്സ് വണ്‍, എബോള പൊട്ടിപ്പുറപ്പെട്ടതിനെ അടിസ്ഥാനമാക്കിയുള്ള ഔട്ട് ബ്രേക്ക്, ബ്രാഡ് പിറ്റ് നായകനായ ട്രോയ് എന്നിവ പട്ടികയിൽ ഉൾപ്പെടുന്നു.