പോലീസ് ചമഞ്ഞ് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ വസ്ത്രാലയ ജീവനക്കാരൻ റിമാന്റിൽ

കാഞ്ഞങ്ങാട്:പോലീസ് ചമഞ്ഞ് പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ട് പോയ വസ്ത്രാലയ ജീവനക്കാരനെ കോടതി റിമാന്റ് ചെയ്തു. വെള്ളരിക്കുണ്ടിലെ വസ്ത്രാലയ ജീവനക്കാരൻ ചെറുപുഴ പ്രാപ്പൊയിലിലെ അനീഷിനെയാണ് 36, ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തത്.

ചിറ്റാരിക്കാൽ സ്വദേശിയായ 10–ാം ക്ലാസ്സ് വിദ്യാർത്ഥിനിയെ പോലീസ് ചമഞ്ഞ് കാറിൽ കയറ്റി തട്ടിക്കൊണ്ട് പോവുകയായിരുന്നു. യാത്രാമധ്യേ നാട്ടുകാരുടെ സഹായത്തോടെ ചിറ്റാരിക്കാൽ എസ്ഐ, അരുണനാണ് അനീഷിനെ അറസ്റ്റ് ചെയ്തത്. 17 വയസ്സുകാരിയായ  പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകാനുപയോഗിച്ച കാർ പോലീസ് കസ്റ്റഡിയിലാണ്. റോഡിലൂടെ നടന്ന് പോവുകയായിരുന്ന പെൺകുട്ടിയെയാണ് അനീഷ്, പോലീസുകാരനാണെന്ന് പറഞ്ഞ് കാറിൽ കയറ്റിക്കൊണ്ട് പോയത്.

Read Previous

പോലീസും ജനങ്ങളും

Read Next

മഞ്ചേശ്വരത്ത് വൻ കുഴൽപ്പണവേട്ട കാൽ കോടിയിലധികം രൂപ പിടിച്ചെടുത്തു